ഡോണാൾഡ് ട്രംപ് പേരിൽ വോഡ്കയും ഗെയിമും

യുഎസിൽ തുടര്‍ച്ചയായല്ലാതെ രണ്ടുതവണ പ്രസിഡന്റാകുന്ന രണ്ടാമനാണ് ഡോണാൾ ട്രംപ്. 127 വർഷത്തിനുശേഷം ആദ്യം.

ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന് ശേഷം കൂടുതല്‍ തവണ മത്സരിക്കുന്നയാളും ട്രംപാണ്.

രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ആദ്യ പ്രസിഡന്റ്.

ചരിത്രത്തിലാദ്യമായി ക്രിമിനല്‍ കുറ്റം നേരിട്ട ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റ്.

പഠനകാലത്ത് മികച്ച കായികതാരവും വിദ്യാർത്ഥി നേതാവും. 

ജെര്‍മഫോബിയ (കീടാണുക്കളോടുള്ള ഭയം) കാരണം ഹസ്തദാനം കഴിവതും ഒഴിവാക്കും. പകരം ആളുകളെ ചേര്‍ത്തുനിര്‍ത്തും.

2006ല്‍ സ്വന്തംപേരില്‍ വോഡ്ക പുറത്തിറക്കി. മോശം പ്രതികരണത്തെത്തുടര്‍ന്ന് 2011ല്‍ നിർമാണം നിര്‍ത്തി.

‘ട്രംപ്: ദ ഗെയിം’ എന്ന ബോര്‍ഡ് ഗെയിം പുറത്തിറക്കി. മോശം പ്രതികരണത്തെ തുടർന്ന് 1989ൽ പൻവലിച്ചു.

ഭാര്യ: മെലാനിയ ട്രംപ്. മുന്‍ ഭാര്യമാര്‍: ഇവാന സെല്‍ നിക്കോവ വിങ്ക്ള്‍മെയര്‍ (ചെക് ഒളിമ്പിക് സ്‌കീ ടീമംഗം), മാര്‍ല മേപ്പിള്‍സ് (സിനിമാ താരം)