രാജ്യത്തെ നിയമസംവിധാനമൊന്നും ബാധകമല്ലാത്ത ഒരു ഗ്രാമം പാകിസ്ഥാനിലുണ്ട്
ഗ്രാമത്തിന് സ്വന്തമായി ഭരണഘടനയും നിയമവ്യവസ്ഥയും നിലവിലുണ്ട്
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചെറിയൊരു ഗ്രാമമാണ് അൻസാർ മീണ
സ്വയംഭരണ സംവിധാനം ഉള്ള ഇവിടെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അനുമതിയില്ല
സ്ത്രീധനം ഇല്ലെന്ന് മാത്രമല്ല, വിവാഹ ചെലവുകൾക്കും കർശന നിയന്ത്രണവുമുണ്ട്
14 വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനം ഓടിക്കാൻ അനുവദിക്കില്ല
ഗ്രാമത്തലവന്മാരാണ് നിയമനിർമാണവും നീതിന്യായ നിർവഹണവും നടത്തുന്നത്
ഇവരുടെ നീതിന്യായ നിർവഹണത്തിൽ രാജ്യത്തിനോ സർക്കാരിനോ യാതൊരു റോളുമില്ല
വളരെ സന്തോഷത്തിലാണ് കഴിയുന്നതെന്നും നിയമവ്യവസ്ഥകൾ ജീവിത അവസ്ഥ മെച്ചപ്പെടുത്തിയെന്നും ഗ്രാമവാസികൾ പറയുന്നു