പെലെ കാരണം ഫേമസായ പത്താം നമ്പർ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ഇനി ഓർമ
എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെയും പത്താം നമ്പർ ജേഴ്സിയും തമ്മില്‍ എന്താണ് ബന്ധം?
ഇന്ന് ഫുട്ബാൾ ലോകത്തെ ഏറ്റവും വിശിഷ്ടമായ ജേഴ്സി നമ്പറാണ് പത്ത്
ടീമിലെ പ്രധാന കളിക്കാരാണ് മിക്കവാറും പത്താം നമ്പർ ധരിക്കുന്നത്
എന്നാൽ പെലെയിലൂടെയാണ് ആദ്യമായി പത്താം നമ്പർ ജേഴ്സി പ്രസിദ്ധിയാർജിക്കുന്നത്
എന്നാൽ, പത്താം നമ്പർ പെലെക്ക് ലഭിച്ചതാവട്ടെ തികച്ചും യാദൃച്ഛികമായി
ലോകകപ്പിനെത്തുന്ന ടീമിന് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ജേഴ്സി നമ്പറുകൾ നൽകിയിരുന്നില്ല
ഫിഫയാണ് ഒടുവിൽ ടീമിന് ജേഴ്സി നമ്പറുകൾ നൽകിയത്
നമ്പറുകൾക്ക് കാര്യമായ പ്രാധാന്യമൊന്നും കൽപിക്കപ്പെടാതിരുന്ന അന്ന് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലുണ്ടായിരുന്ന പെലെക്കാണ് പത്താം നമ്പർ ലഭിച്ചത്
എന്നാൽ, പെലെക്കൊപ്പം പുറകിലെ ജേഴ്സി നമ്പറും പ്രസിദ്ധമായതോടെ പത്താം നമ്പറിന് ഫുട്ബാൾ ടീമുകളില്‍ പ്രത്യേക പദവി ലഭിച്ചു
ഫുട്ബോൾ ഇതിഹാസത്തിന് വിട......
Click Here