T20യിൽ സഞ്ജു സാംസൺ സ്വന്തമാക്കിയ 5 റെക്കോഡുകൾ

ബംഗ്ലാദേശിനെതിരായ മൂന്നാം T20 മത്സരത്തിൽ ഇന്ത്യ റെക്കോഡ് വിജയമാണ് സ്വന്തമാക്കിയത്

47 പന്തുകളിൽ നിന്ന് 11 ഫോറും 8 സിക്സും പറത്തിയാണ് സഞ്ജു 111 റൺസ് നേടിയത്

33 അന്താരാഷ്ട്ര T20 മത്സരങ്ങൾ കളിച്ച സഞ്ജുവിൻ്റെ ആദ്യ അന്താരാഷ്ട്ര T20 സെഞ്ച്വറി കൂടിയാണിത്

സെഞ്ച്വറിക്കൊപ്പം സഞ്ജു നേടിയ റെക്കോഡുകൾ അറിയാം

T20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ

ഇന്ത്യ-ബംഗ്ലാദേശ് T20 മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാൻ

ഇന്ത്യ-ബംഗ്ലാദേശ് T20 മത്സരത്തിലെ ഏറ്റവും കൂടുതൽ സിക്സുകൾ

T20യിൽ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി

ഒരു ഓവറിൽ അഞ്ച് സിക്സുകൾ പറത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം