ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റും മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യക്കായി റെഡ് ബോൾ ക്രിക്കറ്റിൽ 2024ൽ 7 യുവതാരങ്ങളാണ് ക്യാപ്പണിഞ്ഞത്
ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും ഒടുവിൽ അരങ്ങേറ്റം കുറിച്ചത് രണ്ടുപേരാണ്. നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും
ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഇരുതാരങ്ങളും റെഡ്ബോൾ ക്രിക്കറ്റിൽ അരങ്ങേറിയത്
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുതാരങ്ങൾക്കും ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്
ഹർഷിത് റാണ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയുടെ പേസ് അറ്റാക്കിനെ നയിക്കുമ്പോൾ നിതീഷ് കുമാർ റെഡ്ഡി ബാറ്റിങ് നിരയ്ക്ക് കരുത്തേകും
പെർത്ത് ടെസ്റ്റിൽ കളിക്കുന്ന ദേവ്ദത്ത് പടിക്കലിന് ഇത് രണ്ടാം മത്സരമാണ്
ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ രജത് പാട്ടിദാർ 41 റൺസ് നേടിയിരുന്നു
ഇതേ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് സർഫറാസ് ഖാൻ രണ്ട് അർധസെഞ്ചുറികളാണ് അടിച്ചെടുത്തത്
വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ കന്നി മത്സരത്തിൽ 46 റൺസ് നേടിയിരുന്നു
മൂന്ന് വിക്കറ്റ് നേട്ടവുമായാണ് പേസർ ആകാശ് ദീപ് അരങ്ങേറ്റ മത്സരം ആഘോഷമാക്കിയത്