ക്രീസിൽ ഇരുന്നും കിടന്നും ചെരിഞ്ഞും തിരിഞ്ഞുമെല്ലാം പന്തിനെ അതിർത്തി കടത്തുന്ന മാന്ത്രികൻ
ഐസിസി ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഒന്നാമൻ
869 പോയിന്‍റ് നേടിയാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്തെത്തിയത്
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്‍റി 20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച T20 ബാറ്ററായി മാറി
ഇന്ത്യയ്ക്കായി ട്വന്റി 20-യില്‍ 37 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.
2022 ൽ കളിച്ച 27 മത്സരങ്ങളിൽ സൂര്യ അടിച്ചെടുത്തത് 965 റൺസാണ്.
ലോകകപ്പിനു മുമ്പ് മുംബൈ ജിംഖാന ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ പ്രത്യേക ബാറ്റിംഗ് പരിശീലനമാണ് 360 ഡിഗ്രി ഷോട്ടുകൾ കളിക്കാൻ സൂര്യകുമാറിന് ആത്മവിശ്വാസം നൽകുന്നത്.
ഏത് പന്തിലും ഗ്രൗണ്ടിന്‍റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാനുള്ള മികവാണ് സൂര്യയെ 360 ഡിഗ്രി കളിക്കാരനാക്കുന്നത്.
ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ 5 മത്സരങ്ങളിൽ 116 പന്തുകൾ നേരിട്ട സൂര്യ 225 റൺസ് നേടി
സൂര്യയുടെ ബാറ്റിംഗ് വെടിക്കെട്ടിന് പ്രശംസയുമായി ക്രിക്കറ്റ് ലോകം ഒന്നടങ്കം പിന്നിലുണ്ട്
ലോകകപ്പ് ഉയർത്തുമോ അർജന്‍റീന?
കൂടുതൽ കാണാം