ജപ്പാന്റേത് 
വിജയ ഗോളോ?
വിവാദ ഗോളോ?

സ്പെയിനെതിരെയുള്ള ജപ്പാന്റെ അട്ടിമറി വിജയത്തിൽ‌ വിവാദം 

51-ാം മിനിറ്റിൽ നേടിയ അവിശ്വസനീയ ഗോളാണ് വിവാദത്തിലായത്

ലൈനിന് പുറത്തേക്കു പോകുമെന്ന ബോളായിരുന്നു ഗോളിലെത്തിയത്. പന്ത് വര കടന്നതിനാൽ അത് ഗോളല്ലെന്നായിരുന്നു ആദ്യം കരുതിയത് 

അത്യന്തം നാടകീയമായി വാര്‍ പരിശോധനയില്‍ പന്ത് വര കടന്നില്ലെന്ന് കണ്ടെത്തി ഗോള്‍ അനുവദിച്ചതോടെ വിവാദവും ഉയര്‍ന്നു

പന്ത് ലൈനിന് പുറത്തുപോയത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്‌പെയിന്‍ ആരാധകരുടെ വിമര്‍ശനം 

ഗോളാകൃതിയുള്ള പന്തിന്റെ ആംഗിള്‍ കണക്കാക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളില്‍ തന്നെയാണെന്ന് വിധിച്ചാണ് വാര്‍ ഗോള്‍ അനുവദിച്ചത്

പന്ത് പൂര്‍ണമായും ഗോള്‍ ലൈനിന് പുറത്താണെങ്കില്‍ മാത്രമേ പന്ത് ഔട്ട് ആവുകയുള്ളുവെന്നാണ് ഫുട്‌ബോള്‍ നിയമത്തില്‍ പറയുന്നത് 

വിവാദമായ ആ ഗോളിലൂടെ 2-1 ലീഡ് പിടിച്ചാണ് മത്സരത്തില്‍ ജപ്പാന്‍ അട്ടിമറി ജയം നേടിയെടുത്തത്

പൊട്ടിക്കരഞ്ഞ് ഇറാന്‍ താരം ചേര്‍ത്തുവെച്ച് അമേരിക്കന്‍ താരം

കൂടുതൽ കാണാം