ഇന്‍റർമിലാനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യൻസ് ലീഗ് കിരീടം നേടി
കിരീടധാരണത്തിനിടെ ഏറ്റവും തിളക്കമേറിയ റെക്കോർഡ് സ്വന്തമാക്കി സിറ്റിയുടെ അര്‍ജന്റീനൻ സ്ട്രൈക്കര്‍ ജൂലിയൻ അല്‍വാരസ്
ഫുട്ബാള്‍ ചരിത്രത്തില്‍ ഒരേ സീസണില്‍ ട്രെബിളും ലോകകപ്പും നേടുന്ന ആദ്യകളിക്കാരനായി അല്‍വാരസ് മാറി
അല്‍വാരസിന് മുമ്പ് ചാംപ്യൻസ് ലീഗും ലോകകപ്പും ഒരേ സീസണില്‍ നേടിയവര്‍ ഒൻപത് പേർ. എന്നാൽ അവരാരും ആഭ്യന്തര ഡബിൾ (പ്രീമിയര്‍ ലീഗ്, എഫ്.എ.കപ്പ്) നേടിയില്ല
2022 ജനുവരിയില്‍ 14 മില്യണ്‍ പൗണ്ടിനാണ് അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്
എംബാപെയും മെസിയും കഴിഞ്ഞാല്‍ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്തത്(നാല് ഗോള്‍) അല്‍വാരസായിരുന്നു