ആരാധകനോട് ക്ഷമ ചോദിച്ച് എംബാപ്പെ

ഫ്രാൻസിന്റെ അതിവേഗ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ഒരാൾ

അതിവേഗവും മികച്ച ഫിനിഷിങ്ങുമാണ് യുവതാരത്തിന്റെ ട്രേഡ് മാർക്ക് 

അഹങ്കാരിയാണെന്ന് ശത്രുപക്ഷത്തുള്ളവർ വിമർശിക്കുമ്പോഴും അദ്ദേഹത്തിന്റെ ഗോളടിമികവ് എതിരാളികൾക്ക് പോലും സമ്മതിക്കാതിരിക്കാനാകില്ല

എന്നാൽ ഇപ്പോൾ കാൽപന്തുകളിയെ സ്നേഹിക്കുന്നവരെല്ലാം കളിക്കളത്തിലെ അദ്ദേഹത്തിന്റെ മാതൃകാപരമായ പെരുമാറ്റത്തെ പ്രശംസിക്കുകയാണ് 

മൊറോക്കോയ്‌ക്ക് എതിരായ മത്സരത്തിന് മുമ്പുള്ള വാംഅപ്പ് മത്സരനിടെയായിരുന്നു സംഭവം

പരിശീലനത്തിനിടെ തന്റെ ഷോട്ട് കൊണ്ട് മുഖത്ത് പരിക്കേറ്റ ആരാധകനെ യുവതാരം ആശ്വസിപ്പിക്കുന്ന രംഗം ശ്രദ്ധ നേടുകയാണ്

എംബാപ്പെയുടെ കാലിൽ നിന്ന് ലക്ഷ്യം തെറ്റി ബുള്ളറ്റ് വേഗത്തിൽ പാഞ്ഞ പന്ത് കൊണ്ട് ഗാലറിയിലുണ്ടായിരുന്ന ആരാധകന് പരിക്കേല്‍ക്കുകയായിരുന്നു

ഉടനടി മൈതാനത്തിന്റെ അതിരില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് ചാടിക്കടന്ന് എംബാപ്പെ ആരാധകനെ ആശ്വസിപ്പിക്കാനെത്തി

ആരാധകന്റെ അടുത്തെത്തി വിവരം തിരക്കിയ എംബാപ്പെ ക്ഷമ ചോദിക്കുകയും ചെയ്തു

എംബാപ്പെയും മെസിയും ഖത്തർ ലോകകപ്പിൽ ഇതുവരെ അഞ്ചു ഗോൾ വീതം നേടിയിട്ടുണ്ട്

ഇനി മിശിഹ ഇല്ലാത്ത ഫുട്ബോളിന്റെ വിശ്വവേദി

Click Here