ഇനി മിശിഹ ഇല്ലാത്ത ഫുട്ബോളിന്റെ വിശ്വവേദി

ഞായറാഴ്ച നടക്കുന്ന ഫൈനൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് സൂപ്പർ താരം മെസി വ്യക്തമാക്കിയിരിക്കുന്നത്

''ഫൈനലിൽ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കും''

''അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്''

ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസി

 പതിനൊന്നാം ഗോൾ നേടിയ മെസി മറികടന്നത് 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ്

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം എന്ന ജർമനിയുടെ മുൻ താരം ലോതർ മത്തേയൂസിന്റെ റെക്കോർഡിനൊപ്പം മെസി എത്തി. ഇരുവരും 25 ലോകകപ്പ് മത്സരങ്ങൾ വീതം കളിച്ചു

ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും

35കാരനായ മെസി ഒരു ലോകകപ്പിൽ 5 ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ്

സെമിയിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്ക്കൊപ്പമെത്തി. ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്. 

തീയുണ്ടകൾക്കൊപ്പം വളർന്ന ലുക്കാ മോഡ്രിച്ച്

Click Here