'അങ്ങനെ പറയണ്ടായിരുന്നു'
മെസിയുടെ ഖേദപ്രകടനം

ഖത്തർ ലോകകപ്പ് ക്വാർട്ടറിലെ ജയത്തിന് പിന്നാലെ, ഡച്ച് കോച്ച് ലൂയി വാൻ ഗാലിനോട് കയർത്ത് സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മെസി

അങ്ങനെ സംസാരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും, വലിയ പിരിമുറുക്കത്തിനിടെ സംഭവിച്ചു പോയതാണെന്നും മെസി

ബ്യൂണസ് അയേഴ്സ് റേഡിയോ ഉർബാന പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ ഖേദപ്രകടനം

ഹോളണ്ടിനെതിരായ ക്വാർട്ടർ മത്സരം പെനാൽറ്റിയിൽ 4-3ന് ജയിച്ചശേഷമാണ് അർജന്റീന നായകൻ എതിർ കോച്ചിന് അടുത്തെത്തി രോഷത്തോടെ സംസാരിച്ചത് 

ലോകകപ്പിലെ ഏറ്റവും മോശം മത്സരമായിരുന്നുവെന്ന് ക്വാർട്ടർ ഫൈനലിലേതെന്ന്
മെസി പറയുന്നു

ലോകകപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മത്സരത്തിൽ 17 മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്

ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ
4-2 ന് പരാജയപ്പെടുത്തിയാണ് അർജന്റീന മൂന്നാം തവണയും വിശ്വവിജയികളായത്

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റശേഷമായിരുന്നു
അർജന്റീനയുടെ പടയോട്ടത്തിന് ഖത്തർ സാക്ഷിയായത്

2022ലെ ഉയർന്ന പ്രതിഫലം വാങ്ങിയ താരങ്ങൾ