മുഹമ്മദ് സിറാജിന് ICC റാങ്ക്
തിളക്കം

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി

ജസ്പ്രീത് ബുമ്രക്കുശേഷം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ പേസറാണ് 28കാരനായ സിറാജ്

729 റേറ്റിംഗ് പോയന്‍റുമായാണ് സിറാജ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്

2022 ജനുവരിയില്‍ ബൗളിങ് റാങ്കിങ്ങില്‍ 279-ാം സ്ഥാനത്തായിരുന്നു സിറാജ്

മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ സിറാജ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തി

ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിലും സിറാജ് ഇടം നേടിയിരുന്നു

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റുകളും കിവീസിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകളുമാണ് സിറാജ് വീഴ്ത്തിയത്

സെഞ്ച്വറിയടിച്ച ബോളറും രോഹിതിന്റെ റെക്കോർഡുകളും!

കൂടുതൽ കാണാം