ബോനോ നമ്മുടെ കൊച്ചിയിലും കളിച്ചിട്ടുണ്ട്

യൂറോപ്യൻ കരുത്തരായ സ്‌പെയിനിനെ അട്ടിമറിച്ച മൊറോക്കോയുടെ സൂപ്പർ ഹീറോ ആയിരിക്കുകയാണ് യാസീൻ ബോനോ 

ലോകകപ്പിൽ ഒരേയൊരു ഗോൾ വഴങ്ങി ആഫ്രിക്കൻ സംഘം ക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ അതിന്റെ പ്രധാന ക്രെഡിറ്റ് ബോനോയ്ക്ക് മാത്രം 

ബോനോ ഒരിക്കൽ കേരളത്തിലും കളിക്കാനെത്തിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം?

2018ൽ കേരള ബ്ലാസ്റ്റേഴ്‌സ് കൂടി ഭാഗമായ സൗഹൃദ മത്സരത്തിന് വേണ്ടിയാണ് ബോനോ കേരളത്തിലെത്തിയത് 

ബ്ലാസ്‌റ്റേഴ്‌സ് ആതിഥ്യംവഹിച്ച മൂന്ന് ടീമുകളടങ്ങിയ പ്രീസീസൺ സൗഹൃദ മത്സരത്തിൽ സ്പാനിഷ് ലാ ലിഗ ക്ലബായ ജിറോണയുടെ കുപ്പായത്തിൽ ബോനോ എത്തിയത് 

കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തില്‍ മെൽബണ്‍ സിറ്റി എഫ്സിയ്ക്കെതിരെ ജിറോണയുടെ വല കാത്തത് ബോനോയായിരുന്നു 

ബോനോ മികച്ച സേവുകളുമായി കളംനിറഞ്ഞു കളിച്ച മത്സരത്തിൽ ജിറോണ എതിരില്ലാത്ത ആറു ഗോളിന് ജയിച്ചു 

കേരളത്തിൽ വന്നു പോയതിനു പിന്നാലെ ബോനോ സെവിയ്യയിലെത്തി. നിലവിൽ സെവിയ്യയുടെ പ്രധാന ഗോൾകീപ്പറാണ് ബോനോ

ഈ ലോക കപ്പ് ആര് നേടും? 
മെസി തിരഞ്ഞെടുത്ത നാല് ടീമുകൾ

കൂടുതൽ കാണാം