നാമക്കൽ മുട്ടയ്ക്ക് ലോകകപ്പിലെന്ത് കാര്യം?

ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന മെസ്സിയും നെയ്മറും റൊണാൾഡോയും ഉൾപ്പെടെയുള്ള താരങ്ങൾ കഴിക്കുന്നത് ഇന്ത്യൻ മുട്ട

മാസം ആറുകോടി മുട്ടകളാണ്  ഇന്ത്യയുടെ 'മുട്ട സാമ്രാജ്യമായ' തമിഴ്‌നാട്ടിലെ നാമക്കലിൽനിന്ന് ഖത്തറിലേക്ക് പോകുന്നത് 

2023 ജനുവരി വരെ ഖത്തറിലേക്കുള്ള മുട്ട കയറ്റുമതി തുടരും 

ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായ കോഴിഫാം ഉടമകൾക്ക് ഫുട്ബോൾ ഉണർവ് നൽകി 

ലോകകപ്പ് എത്തിയതോടെ മുട്ട കയറ്റുമതിയിലെ മുൻനിര രാജ്യങ്ങളിലൊന്നായ തുർക്കി മുട്ടയുടെ വില രണ്ടിരട്ടി വർധിപ്പിച്ചിരുന്നു. ഇതോടെയാണ് വീണ്ടും ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്നത്. 

തമിഴ്‌നാട്ടിലെ നാമക്കല്ലിലെ ആയിരത്തിലേറെ വരുന്ന കോഴിഫാമുകളിലാണ് ഇന്ത്യയിലെ മുട്ട-ഇറച്ചിക്കോഴി ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറെയും

പ്രതിദിനം നാലരക്കോടിയാണ് നാമക്കലിന്റെ മുട്ടയുത്പാദനം 

മലയാളികൾ ഉൾപ്പെടെയുള്ള വ്യാപാരികൾ നാമക്കലിലും സമീപപ്രദേശങ്ങളിലുമായി കോഴിഫാമുകൾ നടത്തുന്നുണ്ട്

ശ്രദ്ധിക്കേണ്ട മികച്ച 10 യുവതാരങ്ങൾ

ഫിഫ ലോകകപ്പ് 2022
കൂടുതൽ കാണാം