ഇനി എങ്ങോട്ട്? 

CR-7

മാഞ്ചസ്റ്റർ യുണൈറ്റഡിനും കോച്ചിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ റൊണാൾഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ക്ലബും താരവും വഴിപിരിഞ്ഞത്

പരസ്പര ധാരണപ്രകാരമാണ് വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു

ലോകകപ്പിന് പോർച്ചുഗലിനെ നയിക്കുന്ന റൊണാൾഡോയുടെ പ്രതികരണം ഇനിയും വന്നിട്ടില്ല

സൂപ്പർതാരത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനം ഏതായിരിക്കും?

സ്പോർട്ടിങ് ലിസ്ബൺ

പഴയ തട്ടകമായി സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് ചേക്കേറുമെന്നാണ് സൂചന. 37കാരനായ താരം കരിയർ തുടങ്ങിയത് ഈ പോർച്ചുഗീസ് ക്ലബിൽ നിന്നാണ്

ചെൽസി 

ചെൽസി ഉടമ ടോഡ് ബൊഹ്ലി റൊണാള്‍ഡോയുടെ ആരാധകൻ കൂടിയാണ്. പ്രിയ താരത്തെ ചെൽസി ജേഴ്സിയിൽ കാണാനാകുമോ 

ബയേൺ മ്യൂണിക്ക്

റൊണാൾഡോ ഇതുവരെ കളിക്കാത്ത രണ്ട് വലിയ യൂറോപ്യൻ ലീഗുകളിൽ ഒന്നാണ് ജർമനിയിലേത്. നിലവിലെ സാഹചര്യത്തിൽ ബയേൺ മ്യൂണിക്കിന് മാത്രമാണ് അദ്ദേഹത്തെ ഏറ്റെടുക്കാൻ കഴിയുന്നത് 

പി എസ് ജി 

റൊണാൾഡോ ഇതുവരെ നേടിയിട്ടില്ലാത്ത വലിയ അഞ്ച് യൂറോപ്യൻ ലീഗുകളിൽ രണ്ടാമത്തേതാണ് ഫ്രാൻസിന്റെ ലീഗ് 1. താരത്തിന് ഒരു വലിയ ഓഫർ നൽകാൻ ക്ലബ്ബിന് കഴിയും

നാപ്പോളി

സീരി എയിലേക്ക് താരം തിരിച്ചെത്തിയാൽ അത് യുവന്റസിലേക്കായിരിക്കില്ല. ഏറ്റവും സാധ്യത നാപ്പോളിയിലേക്കാണ്

റയൽ മാഡ്രിഡ് 

റോണോ കാൽപന്തുകളിയിലെ ഇതിഹാസ താരമായി  മാറിയത് റയൽ മാഡ്രിഡിലൂടെയാണ്. ലാലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ലക്ഷ്യമിടുന്ന ക്ലബ്ബിലേക്ക് താരം തിരിച്ചെത്തിയാലും അദ്ഭുതപ്പെടാനില്ല

ന്യൂകാസിൽ യുണൈറ്റഡ് 

ന്യൂകാസിലിന്റെ സൗദി അറേബ്യൻ ഉടമകൾക്ക് ടീമിനെ മുൻപന്തിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്. റോണോ ഉടൻ ഇവിടേക്ക് എത്താൻ സാധ്യതയില്ലെങ്കിലും അടുത്ത സീസണുകളിൽ സംഭവിച്ചേക്കാം

മെസ്സിപ്പടയെ തളച്ച മുഹമ്മദ് അൽ-ഒവൈസ്

Click Here