കാവൽക്കാർ
ഹീറോയാകാന്‍ ഗോൾവലയുടെ
ഖത്തർ ലോകകപ്പിൽ സെമിഫൈനല്‍ വരെ എത്തിയ നാലു ടീമുകൾക്കും നിർണായകമാകുന്നത് ഗോൾകീപ്പർമാരുടെ പ്രകടനം കൂടിയാണ്
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കോ ടീമുകള്‍ക്ക് നിര്‍ണായകമായത് കീപ്പർമാരുടെ മികച്ച പ്രകടനമായിരുന്നു
ക്രൊയേഷ്യന്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്, അര്‍ജന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, ഫ്രാന്‍സ് കീപ്പര്‍ ഹ്യൂഗോ ലോറിസ്, മൊറോക്കോ കാവല്‍ക്കാരന്‍ യാസിന്‍ ബോനോ എന്നിവരാണ് സെമിയിലെ ഗോൾകീപ്പർമാർ
മികച്ച ഗോള്‍ കീപ്പർക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ആര് നേടും എന്ന ചോദ്യവും ശക്തമാണ്
ഡൊമിനിക് ലിവാകോവിച്
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യക്ക് രക്ഷകനായത് ഡൊമിനിക് ലിവാകോവിചായിരുന്നു. 4 പെനാല്‍റ്റി സേവ് ചെയ്ത ആദ്യ ഗോള്‍കീപ്പറെന്ന റെക്കോര്‍ഡ് ലിവാകോവിച് നേടി
യാസിന്‍ ബോനോ
സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ വന്നതിന് ഏറെ കടപ്പെട്ടിരിക്കുന്നത് യാസിൻ ബോനോയോടാണ്. 3 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പറെന്ന നേട്ടം യാസിനാണ്
എമിലിയാനോ മാര്‍ട്ടിനെസ്
അര്‍ജന്റീനയുടെ സെമി ടിക്കറ്റിന് പിന്നില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈകളാണ്. ടൂര്‍ണമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് 8 ക്ലീന്‍ഷീറ്റ് മാര്‍ട്ടിനെസിന്റെ പേരിലുണ്ട്
ഹ്യൂഗോ ലോറിസ്
നാല് മത്സരങ്ങളില്‍ നിന്ന് 8 സേവുകളാണ് 35 കാരനായ ലോറിസ് നടത്തിയത്. 143 മത്സരങ്ങളിലാണ് ഫ്രാന്‍സിന് വേണ്ടി ലോറിസ് ഇറങ്ങിയത്
ഖത്തറിലെ പന്തിൽ കാറ്റും കറന്റും വേണം!
കൂടുതൽ കാണാം