ഖത്തറിൽ കപ്പടിച്ചാൽ കോളടിക്കും

ഖത്തറിൽ കിരീട വിജയത്തിനൊപ്പം വമ്പന്‍ സമ്മാനത്തുകയാണ് ഓരോ ടീമിനെയും കാത്തിരിക്കുന്നത്

ഡിസംബര്‍ 18-ന് ലുസൈൽ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്

ആകെ 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കുമായി ലഭിക്കുക

--------

ചാമ്പ്യന്‍മാരെയും റണ്ണറപ്പുകളെയും കൂടാതെ സെമി ഫൈനലിസ്റ്റുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കുമടക്കം ലഭിക്കുക ഞെട്ടിക്കുന്ന സമ്മാനത്തുക 

ഖത്തറില്‍ കിരീടമുയര്‍ത്തുന്ന ടീമിന് ലഭിക്കാന്‍ പോകുന്നത് 42 ദശലക്ഷം ഡോളര്‍ അഥവാ 344 കോടി ഇന്ത്യന്‍ രൂപയാണ്

റണ്ണറപ്പുകളെ കാത്തിരിക്കുന്നത് 30 ദശലക്ഷം ഡോളര്‍ അഥവാ 245 കോടി ഇന്ത്യന്‍ രൂപ 

മൂന്നാം സ്ഥാനക്കാര്‍ക്ക് 27 ദശലക്ഷം ഡോളര്‍ (220 കോടി ഇന്ത്യന്‍ രൂപ), നാലാം സ്ഥാനക്കാര്‍ക്ക് 25 ദശലക്ഷം ഡോളര്‍ (204 കോടി ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക

അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് (ക്വാര്‍ട്ടര്‍) 17 ദശലക്ഷം ഡോളര്‍ (138 കോടി ഇന്ത്യന്‍ രൂപ)  ലഭിക്കും

പ്രീക്വാര്‍ട്ടറില്‍ മടങ്ങുന്ന ടീമുകള്‍ക്ക് അഥവാ ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനക്കാര്‍ക്ക് 13 ദശലക്ഷം ഡോളര്‍ (106 കോടി ഇന്ത്യന്‍ രൂപ) വീതം ലഭിക്കും

ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്ക് ഒമ്പത് ദശലക്ഷം ഡോളര്‍ (74 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക

ഫിഫ ലോകകപ്പ് ട്രോഫിയുടെ കഥ

കൂടുതൽ കാണാം