ഖത്തറിലെ പന്തിൽ കാറ്റും കറന്റും വേണം!
ഖത്തറിലെ ലോകകപ്പിലെ പന്തുകളിൽ നിറയ്ക്കുന്നത് കാറ്റു മാത്രമല്ല, വൈദ്യുതി ചാർജ് കൂടിയാണ്
പന്തുകൾ ചാർജ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
അഡിഡാസ് തയാറാക്കിയ പന്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ പ്രവർത്തിക്കാനാണ് ചാർജ് ചെയ്യുന്നത്
ചെറിയ ബാറ്ററി വഴിയാണ് സെൻസറിന്റെ പ്രവർത്തനം
കളിയിൽ ഉപയോഗിക്കുകയാണെങ്കിൽ 6 മണിക്കൂറോളം ചാർജ് ലഭിക്കും. ഉപയോഗിക്കുന്നില്ലെങ്കിൽ 18 ദിവസം ചാർജ് നിൽക്കും
14 ഗ്രാം ഭാരമുള്ള സെൻസർ മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്
പന്തിലെ സെൻസർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ബോൾ ട്രാക്കിങ് മനസ്സിലാക്കുന്നതും ഓഫ്സൈഡ് തീരുമാനങ്ങള്‍ എടുക്കുന്നത്
ഇങ്ങനെ വീഡിയോ നിരീക്ഷണത്തെക്കാൾ വേഗത്തിലും കൃത്യമായും ഓഫ്‌സൈഡ് കണ്ടുപിടിക്കാൻ ഉപകരിക്കുമെന്ന് ഫിഫ
ജപ്പാന്റേത് വിജയ ഗോളോ? വിവാദ ഗോളോ?
കൂടുതല്‍ കാണാം