മെസിപ്പടയെ തളച്ച
മുഹമ്മദ് അൽ-ഒവൈസ്

ഖത്തറില്‍ അർജന്റീനയ്ക്ക് മുന്നിൽ ഉരുക്കുകോട്ട കെട്ടിയ സൗദി അറേബ്യയുടെ സൂപ്പർ ഗോളി മുഹമ്മദ് അൽ-ഒവൈസ് 

അര്‍ജന്റീനയുടെ മുന്നേറ്റങ്ങൾ തടഞ്ഞ്  നിശ്ചയദാർഢ്യത്തോടെ ഗോൾ വലയ്ക്ക് കാവൽ നിന്ന 31കാരൻ 

ഗോൾ എന്നുറപ്പിച്ച അഞ്ച് ഷോട്ടുകളാണ് മുഹമ്മദ് അൽ-ഒവൈസ് തടഞ്ഞിട്ടത്

അവസാന മിനിറ്റുകളിലടക്കം അല്‍ ഒവൈസ് നടത്തിയ സേവുകള്‍ സൗദി അറേബ്യയ്ക്ക് സ്വപ്‌നതുല്യമായ ജയമാണ്  സമ്മാനിച്ചത്

അല്‍ ഷബാബ് ടീമിനൊപ്പം പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയ മുഹമ്മദ് അല്‍ ഒവൈസ് സൗദി ലീഗില്‍ അല്‍ ഹിലാല്‍ ടീമിന്‌റെ ഭാഗമാണ് ഇപ്പോള്‍

2016 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അല്‍ ഒവൈസ് സൗദി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. ഇതുവരെ 42 മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു

10 വർഷം മുമ്പ് സൗദി ക്ലബ് അൽ ഷബാബിന് വേണ്ടിയാണ് ഒവൈസ് കളിച്ചുതുടങ്ങിയത്. കിങ് കപ്പും സൗദി സൂപ്പർ കപ്പും നേടിയ ടീമിൽ അംഗമായിരുന്നു

ഒവൈസിന്റെ രണ്ടാം ലോകകപ്പാണിത്. റഷ്യൻ ലോകകപ്പിലും ഒവൈസ് കളിച്ചിരുന്നു.

ഖത്തറിൽ 'വാർ' രസംകൊല്ലിയാകുമോ? 

കൂടുതൽ കാണാം