സർ ജഡേജ തിരിച്ചുവരുന്നു

start exploring

രവീന്ദ്ര ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്
ആറു മാസത്തെ ഇടവേളയ്ക്കുശേഷം 

2022 ഓഗസ്‌റ്റിൽ അവസാനമായി കളിച്ച ജഡേജ രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കായി ഇറങ്ങും

ദേശീയ ക്രിക്കറ്റ് അക്കാദമി പ്രോട്ടോക്കോളുകൾ അനുസരിച്ചായിരിക്കും ജഡേജ രഞ്ജിയിൽ കളിക്കുക

കാൽമുട്ടിനേറ്റ പരിക്ക് കാരണമാണ് ജഡേജ 2022 ഓഗസ്റ്റ് മുതൽ ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നത് 

ജഡേജ രഞ്ജി കളിക്കാൻ എത്തുന്നതിൽ ആവേശഭരിതനാണെന്ന് സൗരാഷ്ട്രയുടെ കോച്ച് നീരജ് ഒഡെദ്ര 

എലൈറ്റ് ഗ്രൂപ്പ് ബിയിൽ ജനുവരി 24 മുതൽ
27 വരെ തമിഴ്‌നാടിനെതിരെയാണ്  സൗരാഷ്ട്ര ഇറങ്ങുന്നത്

ഐപിഎൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്‍റെ  ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ജഡേജയുടെ മടങ്ങിവരവ് മത്സരം

പരിക്ക് കാരണം കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ ജഡേജയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല

റെക്കോർഡുകളുടെ കാര്യവട്ടം ഏകദിനം