മനസ്സിലായോ… ചേട്ടാ? സഞ്ജു സാംസൺ ടി20യിലെ സുപ്രധാന നേട്ടങ്ങള്‍

ടി20 ഫോർമാറ്റിൽ മിന്നിത്തിളങ്ങിനിൽക്കുന്ന മലയാളി ക്രിക്കറ്ററുടെ നേട്ടങ്ങൾ അറിയാം

കളിച്ച അവസാന 5 ടി20 മത്സരങ്ങളിൽ സഞ്ജു സാംസൺ അടിച്ചെടുത്തത് 3 സെഞ്ചുറികൾ 

ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം. മൂന്നെണ്ണവും പിറന്നത് 40 ദിവസത്തിനുള്ളിൽ 

തുടർച്ചയായി 2 ടി20 സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം

രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ടി 20 പരമ്പരയിൽ ഒന്നിലധികം സെഞ്ചുറികൾ നേടുന്നവരുടെ പട്ടികയിലും സഞ്ജു ഇടംനേടി 

37 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു രണ്ടിലധികം ടി 20 സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങളിൽ രോഹിത് ശർമക്കും (5) സൂര്യകുമാർ യാദവിനും  (4) തൊട്ടുപിന്നിലെത്തി

ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം ടി20 സെഞ്ചുറി നേടുന്ന ആദ്യതാരം

മൂന്ന് ടി20 സെഞ്ചുറികൾ നേടിയ ഏക വിക്കറ്റ് കീപ്പർ ബാറ്റർ

പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 സിക്സുകൾ പറത്തിയതോടെ സഞ്ജു രോഹിത് ശർമയ്ക്കൊപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ തിലക് വര്‍മയും 10 സിക്സുകൾ അടിച്ചുകൂട്ടി