ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ താരം ആരെന്ന് ചിന്തിച്ചിട്ടുണ്ടോ? മെസി, റൊണാൾഡോ, എംബാപ്പെ എന്നൊക്കെയാകും ഉത്തരം. എന്നാൽ അത് ഇവരാരുമല്ല
ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ കളിക്കാരൻ ബ്രൂണെയിൽനിന്നുള്ള ഫെയ്ഖ് ബോൾകിയയാണ്
25കാരനായ പ്രൊഫഷണൽ ഫുട്ബോൾ താരവും ബ്രൂണെ രാജകുമാരൻ ജെഫ്രി ബോൾകിയയുടെ മകനുമാണ് ഫെയ്ഖ് ബോൾകിയ
ഏറ്റവും സമ്പന്നനായ ഫുട്ബോൾ കളിക്കാരനായി ഫെയ്ഖ് മാറാൻ കാരണം അദ്ദേഹത്തിന്റെ രാജകുടുംബ പശ്ചാത്തലമാണ്
ധനികരായ ഫുട്ബോളർമാരുടെ പട്ടികയിൽ രണ്ടാമൻ സാക്ഷാൽ ലയണൽ മെസിയാണ്. മെസിയുടെ ആസ്തി 600 മില്യൺ ഡോളറാണ്
ഈ പട്ടികയിൽ മെസിക്ക് പിന്നിലുള്ളത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റൊണാൾഡോയുടെ ആസ്തി 500 മില്യൺ ഡോളറാണ്
450 മില്യൺ ഡോളർ ആസ്തിയുള്ള മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാമാണ് പട്ടികയിലെ നാലാമൻ