ഫിഫ ലോകകപ്പ് ട്രോഫിയുടെ കഥ

ലോകകപ്പ് വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫിയുടെ ചരിത്രവും മറ്റ് വിവരങ്ങളും അറിയാം

1930 മുതൽ 1970 വരെയുള്ള ലോക ജേതാക്കൾക്ക് നൽകിയിരുന്ന ട്രോഫി യൂൾസ് റിമെ കപ്പ് എന്നാണ് അറിയപ്പെട്ടത്

03

35 സെന്‍റീമീറ്റർ ഉയരവും 3.8 കിലോ ഭാരവുമുള്ള യൂൾസ് റിമെ കപ്പ് രൂപകൽപന ചെയ്തത് ഫ്രഞ്ച് ശിൽപിയായ
ആബേൽ ലാഫ്ല്വർ

വിജയത്തിന്റെ ഗ്രീക്ക് ദേവതയായിരുന്നു യൂൾസ് റിമെ ട്രോഫിയുടെ രൂപകൽപന

1946-ൽ അന്നത്തെ ഫിഫ പ്രസിഡന്റ് യൂൾസ് റിമെയോടുള്ള ബഹുമാനാർത്ഥം ലോകകപ്പ് ട്രോഫിയ്ക്ക് യൂൾസ് റിമെ ട്രോഫി എന്ന് പുനർനാമകരണം ചെയ്തു

1966-ൽ, ലോകകപ്പിന് നാല് മാസം മുമ്പ് യൂൾസ് റിമെ ട്രോഫി മോഷ്ടിക്കപ്പെട്ടു, എന്നാൽ അധികം താമസിയാതെ പിക്കിൾസ് എന്ന നായയുടെ സഹായത്തോടെ അത് കണ്ടെടുത്തു

1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപനയിലുള്ള ട്രോഫി നൽകി തുടങ്ങിയത്.
36.8 സെന്‍റീമീറ്റർ ഉയരമുള്ള ട്രോഫിക്ക് 6.175 കിലോഗ്രാം ഭാരമുണ്ട്

'ഭൂമിയെ കൈയിലേന്തിയ രണ്ട് മനുഷ്യർ' എന്നതാണ് ഇപ്പോഴത്തെ ട്രോഫിയുടെ രൂപകൽപനയ്ക്ക് ആധാരം

2006 മുതൽ, ജയിക്കുന്ന ടീമിന് യഥാർത്ഥ ട്രോഫിയുടെ സ്വർണ്ണം പൂശിയ വെങ്കല പകർപ്പ് മാത്രമാണ് നൽകിവരുന്നത്

ഖത്തറിൽ
കപ്പടിക്കുന്നത്
ആര്

Click Here