ഐപിഎല്‍ 2023 സീസണിന് തിരശീല വീഴുമ്പോള്‍ റണ്‍വേട്ടക്കാരുടെ നിരയില്‍ ഇവരാണ് മുന്‍പില്‍
സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചു
മൂന്ന് സെഞ്ച്വറികള്‍ അടക്കം ഉജ്വല പ്രകടനമാണ് സീസണില്‍ ഉടനീളം ഈ 23കാരന്‍ കാഴ്ചവെച്ചത്
പ്ലേ ഓഫില്‍ എത്തിയില്ലെങ്കിലും റണ്‍വേട്ടക്കാരില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍സിബി താരങ്ങള്‍ക്കാണ്
14 മത്സരങ്ങളില്‍ നിന്ന് 730 റണ്‍സുമായി ഫാഫ് ഡുപ്ലെസിസ് ആണ് ടോപ് സ്കോറര്‍മാരില്‍ രണ്ടാമത്
ബാംഗ്ലൂരിന്റെ സ്റ്റാര്‍ പ്ലെയര്‍ വിരാട് കോലിയും പട്ടികയിലുണ്ട്
ചെന്നൈ താരം കോണ്‍വേയും രാജസ്ഥാന്‍ താരം യശസ്വി ജയ്സ്വാളുമാണ് തൊട്ടുപിന്നിലുണ്ട്.
2022 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ താരം ജോസ് ബട്ട്ലറാണ് ടോപ് സ്കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്