മുംബൈ ഇന്ത്യൻസിലെ സർപ്രൈസ് മലയാളി താരം; ആരാണ് വിഘ്നേഷ് പുത്തൂർ?

ഐപിഎൽ 2025 സീസണ് മുന്നോടിയായി നടന്ന മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ അവസാനിച്ചു

കേരളത്തിന്റെ 12 താരങ്ങൾ ലേലപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രം‌

കേരളത്തിന്റെ സ്റ്റാർ ബാറ്റര്‍ സച്ചിൻ ബേബിയെ ‌അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി

വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സാണ് 95 ലക്ഷം രൂപക്ക് റാഞ്ചിയത്

അതേസമയം കേരളത്തിന്റെ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂരാണ് ലേലത്തിനൊടുവിൽ ശ്രദ്ധിക്കപ്പെട്ട മലയാളി താരം

അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയത്

ഈ വർഷം നടന്ന പ്രഥമ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. കെസിഎല്ലിനിടെയാണ് മുംബൈ ഇന്ത്യൻസിന്റെ ശ്രദ്ധ പതിയുന്നത്

ഇടംകൈയ്യൻ ചൈനാമെൻ ബൗളറാണ് എന്നതാണ് വിഘ്നേഷിന്റെ ഏറ്റവും വലിയ പ്രത്യേകത

ഐപിഎൽ ലേലത്തിന് മുൻപ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ട്രയൽസിന് ക്ഷണിച്ചിരുന്നു. ട്രയൽസിലെ പ്രകടനം മികച്ചതായതോടെ മുംബൈ ഇന്ത്യൻസ് താരത്തെ ഒപ്പം കൂട്ടിയത്

പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ പി ബിന്ദുവിന്റേയും മകനാണ് 23കാരനായ വിഘ്നേഷ്

കേരളത്തിനായി അണ്ടര്‍ 14, 19, 23 വിഭാഗങ്ങളില്‍ കളിച്ചു. ‌പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജില്‍ എം എ ലിറ്ററേച്ചര്‍ വിദ്യാർത്ഥിയാണ്