ഫുട്ബോൾ കളിയിൽ പെനാൽറ്റി ബോക്‌സിനുള്ളിലെ ഫൗൾ പോലെയാണ് പലപ്പോഴും ഓഫ്‌സൈഡ്. ഉറച്ച ഗോളവസരം നഷ്ടമാകുന്നു
ഓഫ് സൈഡ് നിയമം എക്കാലത്തും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്
ഇക്കാര്യത്തിലെ സൈഡ് ലൈൻ റഫറിയുടെ പിഴവുകൾ മത്സരഫലം അട്ടിമറിക്കപ്പെടാൻ ഇടയാകും
ഒരു കളിക്കാരൻ എതിരാളിയുടെ പകുതിയിൽ എതിർ കളിക്കാരനേക്കാളും പന്തിനേക്കാളും എതിർ ഗോൾ ലൈനിനോട് അടുത്താണെങ്കിൽ അയാൾ ഓഫ്സൈഡ് പൊസിഷനിലാണ് - ഫിഫയുടെ 11-ാം നിയമം പറയുന്നു
ഒരു കളിക്കാരൻ തന്റെ സഹതാരം പന്ത് തൊട്ട നിമിഷം ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന ശേഷം സഹതാരത്തിൽ നിന്ന് പാസ് സ്വീകരിച്ചാൽ സൈഡ് ലൈൻ റഫറി ഓഫ്‌സൈഡ് വിളിക്കും
ഒരു ഡിഫൻഡറുടെ അബദ്ധത്തിൽ നിന്ന് ഒരു ഓഫ്‌സൈഡ് പൊസിഷനിൽ ഒരു കളിക്കാരനിലേക്ക് പന്ത് എത്തുകയാണെങ്കിൽ ഇതേ നിയമം ബാധകമാണ്
ഓഫ്‌സൈഡ് വിധിക്കുമ്പോൾ പ്രതിരോധിക്കുന്ന ടീമിന് ഒരു പരോക്ഷ ഫ്രീകിക്ക് റഫറി നൽകുന്നു
ഓഫ്‌സൈഡ് പൊസിഷനിലുള്ള
ഒരു കളിക്കാരൻ എതിരാളിയുടെ ബോധപൂർവമായ പാസ് തടസ്സപ്പെടുത്തിയാൽ അത് ഓഫ്‌സൈഡ് കുറ്റമായി കണക്കാക്കില്ല
കളിക്കാർ എതിരാളിയുടെ ഗോൾ പോസ്റ്റിന് അടുത്തുതന്നെ നിൽക്കുന്നത് ഒഴിവാക്കാൻ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷനാണ് 1883-ൽ നിയമം കൊണ്ടുവന്നത്
പരാതി വ്യാപകമായതോടെ 2018 മുതൽ വീഡിയോ റീപ്ലേയുടെ സഹായത്തോടെയുള്ള വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ഫിഫ നടപ്പാക്കി. 2022 ലോകകപ്പിൽ VAR ഉപയോഗിക്കുന്നു