സഞ്ജുവിനെ തുടർച്ചയായി തഴയുന്നത് എന്തുകൊണ്ട്?

മലയാളി ക്രിക്കറ്റ് താരം
സഞ്ജു  സാംസണെ
ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം നൽകാത്തത്
വ്യാപക വിമർശനത്തിന് ഇടയാക്കുന്നു

ന്യൂസിലാൻഡിൽ ടി20 പരമ്പരയിലെ ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം നൽകിയില്ല

ബംഗ്ലാദേശിനെതിരായ ഏകദിന ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല

തുടർച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിന് വീണ്ടും വീണ്ടും അവസരം നൽകുകയും സഞ്ജുവിനെ തഴയുകയും ചെയ്യുന്നതിൽ വിമർശനം ശക്തമാകുന്നു

ഐപിഎല്ലിലും
ആഭ്യന്തര ക്രിക്കറ്റിലും
മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും
അടുത്തിടെ നടന്ന
ടി20 ലോകകപ്പ് ടീമിലും
സഞ്ജുവിനെ
ഉൾപ്പെടുത്തിയിരുന്നില്ല

ഒമ്പത് ഏകദിനം കളിച്ചിട്ടുള്ള സഞ്ജു 73.5 ശരാശരിയിൽ 294 റൺസ് നേടിയിട്ടുണ്ട്
106 ആണ് സ്ട്രൈക്ക് റേറ്റ് ഉയർന്ന സ്കോർ 86 റൺസ്

ഏറെ പ്രതിഭാധനനായ സഞ്ജുവിനെ തുടർച്ചയായി അവഗണിക്കുന്നത് ബിസിസിഐയുടെ നീതികേടാണെന്ന് ആരാധകർ

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെയും വിമർശനം ശക്തമാണ്. സഞ്ജുവും സൂര്യകുമാറും ജാതിവിവേചനം നേരിടുന്നുവെന്നും വിമർശനം

ഖത്തറിൽ 'VAR' രസംകൊല്ലിയാകുമോ

കൂടുതൽ കാണാം