ഖത്തര്‍ ലോകകപ്പിലെ ഐതിഹാസിക വിജയമാണ് കാമറൂണ്‍ ബ്രസീലിനെതിരെ നേടിയത്
ഈ നൂറ്റാണ്ടിലാദ്യമായാണ് ബ്രസീൽ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെടുന്നത്
കാമറൂണിനായി വിജയഗോള്‍ നേടിയ ടീം നായകന്‍ വിന്‍സന്‍റ് അബൂബക്കര്‍ തന്നെയായിരുന്നു കളിയിലെ ശ്രദ്ധാകേന്ദ്രം
ഇന്‍ജ്വറി ടൈമിന്‍റെ മൂന്നാം മിനിറ്റിലായിരുന്നു ലോകത്തെ അമ്പരപ്പിച്ച ആ ഗോൾ പിറന്നത്.
ഈ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേട്ടം അബൂബക്കർ ജേഴ്സി ഊരി ആഘോഷിച്ചതാണ് ചുവപ്പ് കാര്‍ഡിന് ഇടയാക്കിയത്
നേരത്തെ ഒരു മഞ്ഞക്കാര്‍ഡ് കണ്ട അബൂബക്കറിന് രണ്ടാമത്തെ മഞ്ഞക്കാർഡും ആയതോടെ റഫറി ചുവപ്പ് കാർഡുയർത്തി പുറത്തേക്ക് വഴി കാട്ടി
ഹസ്തദാനം ചെയ്തും തലയില്‍ തട്ടിയും റഫറി അബൂബക്കറെ അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്