വനിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങൾ

യുഎഇയിൽ ആരംഭിച്ച വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

നാലു തവണ ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്

2020ൽ റണ്ണേഴ്സ് അപ്പായി. അന്ന് ഓസ്ട്രേലിയയോട് ഫൈനലിൽ തോറ്റു

വനിതാ ടി 20 ലോകകപ്പിൽ ഇതുവരെ കളിച്ച 36 മത്സരങ്ങളിൽ 20ലും ഇന്ത്യ വിജയിച്ചു

2014ൽ ബംഗ്ലാദേശിനെതിരെ (79 റൺസ്) ആയിരുന്നു ഏറ്റവും വലിയ വിജയം 

 2010 ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 9 വിക്കറ്റുകൾക്ക് തോൽപിച്ചു

മിതാലി രാജ് ആണ് ഇന്ത്യയുടെ ലോകകപ്പ് ടൂർണമെന്റിലെ ടോപ് സ്കോറർ. 726 റൺസ്

വിക്കറ്റ് വേട്ടയിൽ മുന്നിൽ പൂനം യാദവാണ്. 18 വിക്കറ്റുകൾ

ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഹർമൻപ്രീത് കൗറിന്റെ പേരിലാണ്

 ഇന്ത്യൻ ക്യാപ്റ്റൻ 2018ൽ ന്യൂസിലൻഡിനെതിരെ 51 പന്തുകളിൽ 103 റൺസ് നേടി

ഐസിസി ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ക്യാച്ചെടുത്തതും ഹർമൻപ്രീത് കൗറാണ്

ടീം ഇന്ത്യക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…