ACയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ എന്തു സംഭവിക്കും?

ചൂട് കനത്തതോടെ ഇത്തവണ AC വിൽപനയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്

കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ പലരും ACക്കൊപ്പം സീലിങ് ഫാനും ഓൺ ചെയ്ത് പ്രവർത്തിപ്പിക്കാറുണ്ട്

ACയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ശരിയാണോ എന്ന് പലർക്കും സംശയമുണ്ടാകും

എന്നാൽ ACയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ ഒട്ടേറെ ഗുണങ്ങളുണ്ട്

AC ഉള്ള മുറിയിൽ ഫാൻ പ്രവർത്തിപ്പിച്ചാൽ മുറി പെട്ടെന്ന് തണുക്കും

ഫാനിന് ACയുടെ തണുത്ത കാറ്റ് മുറിയുടെ എല്ലാ കോണിലേക്കും തിരിച്ചുവിടാനാകും

ഇത് എ സിയുടെ പ്രവർത്തനം എളുപ്പമാക്കും

 എ സിയും സീലിങ് ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ബില്‍ കുറയ്ക്കാനും സഹായിക്കും

ഫാന്‍ പ്രവർത്തിപ്പിച്ചാൽ  എസിയുടെ തണുപ്പ് 24ലോ 26ലോ സെറ്റ് ചെയ്ത് വെച്ചാൽ മതിയാകും. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയും

ഈ സ്റ്റോറി ഇഷ്ടമായോ?