ലാപ്ടോപ്പ് സ്ലോ ആകുന്നത് ജോലിക്കിടെ ഒരു തലവേദനയാണ്. സ്ലോ ആയ ലാപ്ടോപ്പ് ഉപേക്ഷിക്കേണ്ട. അതിന് വേഗത കൂട്ടാൻ ചില വഴികൾ പറഞ്ഞുതരാം
ആവശ്യമില്ലാത്തതും ഉപയോഗശൂന്യമായതുമായ സോഫ്റ്റ്‌വെയറുകൾ അൺഇൻസ്റ്റാൾ ചെയ്യുക
ലാപ്ടോപ്പ് ബൂട്ട് ചെയ്യുമ്പോൾ പ്രവർത്തിക്കേണ്ട ആപ്ലിക്കേഷനുകൾ ടാസ്ക് മാനേജരുടെ സഹായത്തോടെ പരിമിതപ്പെടുത്തുക
മെമ്മറി അഥവാ റാം വർദ്ധിപ്പിക്കുന്നത് ലാപ്ടോപ്പിന്റെ
വേഗത കൂട്ടാൻ സഹായിക്കും
ലാപ്ടോപ്പിൽ സ്പൈവെയറുകളോ വൈറസുകളോ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക
ഉപയോഗശൂന്യമായ ഫയലുകൾ കണ്ടെത്തി ഡിസ്ക് ക്ലീനപ്പ് ചെയ്യുകയും ഡിഫ്രാഗ്മെന്റേഷൻ രീതി ഉപയോഗിക്കുന്നതും ലാപ്ടോപ്പ് വേഗത കൂട്ടും
ലാപ്ടോപ്പ് വേഗത കൂട്ടാൻ ഒരു സ്റ്റാർട്ടപ്പ് സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് (SSD) ഉപയോഗിക്കുന്നത് നല്ലതാണ്
വെബ് ബ്രൗസറിന്റെ ലോഡിങ് വേഗത പരിശോധിക്കുക
ലോഡിങ് വേഗതയുള്ള ബ്രൗസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക