ഫോൺ വെള്ളത്തിൽ വീണാൽ
WEB STORY
വെള്ളത്തിൽ വീണാൽ ഫോൺ പ്രവർത്തനരഹിതമാകാനുള്ള സാധ്യത കൂടുതലാണ്
മഴക്കാലം വരുന്നതോടെ ഫോൺ വെള്ളത്തിൽ വീഴാനും, നനയാനും സാധ്യതയുണ്ട്
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ വീണ ഫോൺ തുടർന്നും ഉപയോഗിക്കാനാകും
ഐഫോൺ വെള്ളത്തിൽ വീണാൽ സിം സ്ലോട്ടിനുള്ളിലെ ഒരു ചെറിയ വെളുത്ത പാച്ച് പൂര്‍ണ്ണമായും ചുവപ്പായി മാറും
ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ടത്, അത് ഓഫ് ചെയ്യുകയാണ്, നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കരുത്
ഫോൺ ഓഫ് ചെയ്തശേഷം മെമ്മറി കാര്‍ഡ്, സിം എന്നിവ ഒഴിവാക്കുക, ഒപ്പം അഴിച്ചുമാറ്റാവുന്ന ബാറ്ററിയാണെങ്കില്‍ അതും റിമൂവ് ചെയ്യുക
കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉപയോഗിക്കാതിരിക്കുക. ഈർപ്പം പൂർണമായും മാറിയശേഷം ഫോൺ ഓണാക്കുക
ഫോൺ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സർവീസ് സെന്‍ററിൽ കൊണ്ടുപോയി നന്നായി പരിശോധിക്കണം
കൂടുതൽ വെബ് സ്റ്റോറികൾക്കായി