TRENDING:

ഇല്ല മറന്നിട്ടില്ല; വിപ്ലവനായകൻ ചെഗുവേരക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വി

Last Updated:

പൃഥ്വി ചെഗുവേരയായി വെള്ളിത്തിരയിലെത്തുമോ എന്ന് ചോദിച്ച് ആരാധകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാറ്റിനമേരിക്കൻ വിപ്ലവ നായകൻ ചെ ഗുവേരക്ക് പിറന്നാൾ ദിനത്തിൽ ആശംകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഫേസ്ബുക്കിലാണ് ചെഗുവേരക്ക് പൃഥ്വി ആശംസ നേർന്നത്. പോസ്റ്റിന് താഴെ ചെഗുവേരക്ക് ജന്മദിനാശംസകൾ നേർന്ന് ആരാധകരും ഒപ്പം ചേർന്നു. എന്നാൽ ചെഗുവേരയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ ചിലർ കുറിച്ചിട്ടുണ്ട്.
advertisement

ഇതിനിടെ ചെഗുവേരയായി പൃഥി നിൽക്കുന്ന പഴയ ഫോട്ടോയും ചർച്ചയായിട്ടുണ്ട്. പൃഥ്വിയുടെ വരാനിരിക്കുന്ന ചിത്രമെന്ന നിലയിൽ രണ്ട് വർഷം മുൻപ് സോഷ്യൽമീഡിയയിൽ പ്രചരിച്ചതാണ് ഈ ചിത്രം. ഏതോ ആരാധകൻ തയാറാക്കിയ ചിത്രം അന്ന് വൈറലായിരുന്നു. ഒടുവിൽ പൃഥ്വി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിറന്നാളാശംസകൾ നേർന്നതോടെ വെള്ളിത്തിരയിൽ പൃഥ്വി ചെഗുവേരയായി എത്തുമോ എന്നാണ് വീണ്ടും ആരാധകർ ഉറ്റുനോക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇല്ല മറന്നിട്ടില്ല; വിപ്ലവനായകൻ ചെഗുവേരക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വി