ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ബ്രിട്ടീഷ് കുടുംബം താമസിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ് നിലമേൽ ബംഗ്ലാംകുന്നിലെ ബ്രിട്ടീഷ് ബംഗ്ലാവ്. നിലവിൽ കാടുപിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം.
നിലമേൽ ബംഗ്ലാംകുന്നിലെ ബ്രിട്ടീഷ് ബംഗ്ലാവ് നിർമ്മിക്കപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെയായി. ഒരു ബ്രിട്ടീഷ് കുടുംബമാണ് നിലമേലിലെ ഉയർന്ന പ്രദേശത്ത് ഈ കെട്ടിടം നിർമ്മിച്ചത്. ബംഗ്ലാവ് നിർമ്മിക്കപ്പെട്ട കുന്ന് പിന്നീട് ബംഗ്ളാംകുന്ന് എന്ന പേരിൽ സ്ഥലപ്പേരായി മാറി.

നിലമേലിലെ ബംഗ്ലാവ്
ബ്രിട്ടീഷ് കുടുംബം താമസിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണത്രെ ഈ വലിയ ബംഗ്ലാവ്. നിലവിൽ ഇടിഞ്ഞു പൊളിഞ്ഞ ഈ കെട്ടിടത്തിൽ ചില അവശേഷിപ്പുകൾ മാത്രമാണ് ബാക്കിയുള്ളത്. പൂർണ്ണമായും പാറക്കല്ലിൽ നിർമ്മിച്ചതാണ് ബംഗ്ലാവ്. ഭിത്തിയും അടിത്തറയും എല്ലാം പാറയിലാണ് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ പരിപാലിക്കപ്പെട്ടിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. 1974ൽ ബ്രിട്ടീഷ് കുടുംബം തിരികെ മടങ്ങി. പിന്നീട് കെട്ടിടം ഒരു അംഗനവാടിയായും പ്രവർത്തിച്ചതായി പറയപ്പെടുന്നു. നിലവിൽ കാടുപിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം. പ്രേതകഥകൾ ഒക്കെ ചേർത്ത് പൊടിപ്പും തൊങ്ങലും വെച്ച് ഈ വലിയ കെട്ടിടവുമായി ബന്ധപ്പെട്ട നിഗൂഢതകളും ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടി ആയിട്ടാണ് ബംഗ്ളാംകുന്നിലെ ബംഗ്ലാവ് നില കൊള്ളുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Oct 12, 2024 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്






