TRENDING:

വരുന്നു: മലയാള ചിത്രം ടു സ്റ്റേറ്റ്സ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടു സ്റ്റേറ്റ്സ് വായനക്കാരിലും പ്രേക്ഷകരിലും പരിചിതമായതിനു കാരണം ചേതൻ ഭഗത്തെന്ന എഴുത്തുകാരനാണ്. എന്നാലിപ്പോൾ ആ തലക്കെട്ടു മലയാളത്തിൽ ചലച്ചിത്ര ഭാഷ്യം കുറിക്കുകയാണ്. തീവണ്ടി എന്ന ചിത്രം വഴി പരിചിതനായ മനു പിള്ളയും മറഡോണയിലെ ശരണ്യയുമാണു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ തലക്കെട്ടു നടൻ ടൊവിനോ തോമസിന്റെ ഫേസ്ബുക് പേജു വഴിയാണു പുറത്തു വന്നത്. മനുവും ശരണ്യയും ആദ്യമായി അഭിനയിച്ചതു ടൊവിനോ ചിത്രങ്ങളിലാണു.
advertisement

ചിത്രം അനൗൺസ് ചെയ്യുന്നതിനും മുൻപേ നായകനൊപ്പം ഒളിച്ചോടാൻ ഒരു പെണ്ണു വേണമെന്ന രീതിയിൽ വന്ന കാസ്റ്റിംഗ് കാൾ ക്ഷണം ശ്രദ്ധേയമായിരുന്നു. പോസ്റ്റർ നൽകുന്ന സൂചനകൾ പ്രകാരം ചേതന്റെ ടു സ്റ്റേറ്റ്സ് പോലെ പ്രണയവും വിവാഹവും ചിത്രത്തിനു പ്രമേയമാവാനാണ് സാധ്യത. നോവലിൽ രണ്ടു സംസ്ഥാനങ്ങളിൽ നിന്നും ഒരേ കലാലയത്തിൽ പഠനത്തിന് വന്നു, പ്രണയിച്ചു, എതിർപ്പുകൾ മറികടന്നു വിവാഹം കഴിക്കുന്ന യുവാവിന്റെയും യുവതിയുടെയും കഥയാണ്. ജാക്കി എസ്. കുമാറാണു ചിത്രത്തിന്റെ സംവിധായകൻ. റിനൈസൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നൗഫൽ എം. തമീം, സുൾഫിക്കർ ഖലീൽ, ഫൈസൽ മുഹമ്മദ് എന്നിവർ ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വരുന്നു: മലയാള ചിത്രം ടു സ്റ്റേറ്റ്സ്