സ്വയം അപമാനം ഏൽക്കേണ്ടി വന്ന സാഹചര്യം വിവരിച്ചു രജിത് ഒരു ഫേസ്ബുക് പോസ്റ്റിടുന്നു. ഇനിയെങ്കിലും ഏവരും അത് മനസ്സിലാക്കും എന്ന പ്രതീക്ഷയാണ് രജിത്തിന്. പോസ്റ്റിന്റെ പരിഭാഷ ചുവടെ:
"ഹായ് സുഹൃത്തുക്കളെ. ഇത് എന്റെ പിതാവിന്റെ പേരിൽ ലജ്ജ തോന്നുന്നു എന്നും പറഞ്ഞു ഇന്നലെ മുതൽ എന്നെ മെസേജ് ചെയ്യുന്ന എല്ലാവരോടും കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു പോസ്റ്റ് മാത്രമാണ്. എന്റെ അച്ഛന്റെ പേര് രവി മേനോൻ എന്നാണ്. ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ പറയുന്നതുപോലെ അനിൽ രാധാകൃഷ്ണൻ മേനോൻ അല്ല. എനിക്ക് അനിൽ സാറുമായി ഒരു ബന്ധവും ഇല്ല, ഞാൻ അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയിൽ അറിയുകയും ഒന്നോ രണ്ടോ തവണ മാത്രം കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്."
advertisement
"യഥാർത്ഥ വസ്തുതയോ സത്യമോ അറിഞ്ഞതിന് ശേഷം എന്തെങ്കിലും പോസ്റ്റു ചെയ്യാനോ സന്ദേശമയയ്ക്കാനോ പങ്കിടാനോ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ ഗൂഗിൾ /വിക്കിപീഡിയ തെറ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സാധാരണ വ്യക്തിയെന്ന നിലയിലും സിനിമാ മേഖലയിലെ സാന്നിധ്യം ആയതുകൊണ്ടും അവർക്കിടയിൽ ആ പരിപാടിയിൽ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്," രജിത്തിന്റെ പോസ്റ്റ് ഇങ്ങനെ.