അമല നായികയായ ചിത്രം ആടൈ ഇക്കഴിഞ്ഞ വാരം തിയേറ്ററുകളിലെത്തിയിരുന്നു. ഇതിൽ നഗ്നായായി അഭിനയിച്ചാണ് താരം വാർത്തകളിൽ ഇടം പിടിച്ചത്. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ അമലയുടെ പ്രകടനത്തെക്കുറിച്ച് നല്ല റിപ്പോർട്ടുകളാണ് നൽകുന്നത്. A സർട്ടിഫിക്കറ്റോടു കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇനി ഒരു നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അമലയെ കാണാം. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം. ആദ്യ ക്ലാപ്പിന്റെ ചിത്രം ലൊക്കേഷനിൽ നിന്ന് ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചാണ് അമല ഈ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ പങ്കു വച്ചത്. ഏറ്റവും അടുത്തായി പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടിട്ടില്ല. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് നായകൻ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2019 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു മാസത്തെ ചെലവ് 20,000 രൂപയിൽ കൂടില്ല, ബെൻസ് കാറും വിറ്റു; അമല പോൾ പറയുന്നു