TRENDING:

പ്രണയവർണ്ണങ്ങൾ ഏഴുംചാലിച്ച ഗാനം ലൂക്കക്ക് സ്വന്തം

Last Updated:

കഴിഞ്ഞ ദിവസം പറത്തുവിട്ട ഗാനത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയത്തിലലിഞ്ഞ പോസ്റ്ററിനു പിന്നാലെ പ്രണയം നിറച്ച് ലൂക്കയിലെ ആദ്യ ഗാനവുമെത്തി. ഒരേ കണ്ണാൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്.
advertisement

also read:പ്രണയത്തിലലിഞ്ഞ് ലൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നന്ദഗോപൻ, അഞ്ജു ജോസഫ്, സൂരജ് എസ് കുറുപ്പ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പറത്തുവിട്ട ഗാനത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ടൊവിനോ തോമസ് അഹാന കൃഷ്ണകുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ലൂക്ക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്.

advertisement

നവാഗതനായ അരുൺ ബോസാണ് ചിത്രത്തിന്ററെ സംവിധായകൻ. അരുണും മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയവർണ്ണങ്ങൾ ഏഴുംചാലിച്ച ഗാനം ലൂക്കക്ക് സ്വന്തം