TRENDING:

Madhuraraja review first half: ആദ്യ പകുതി ഇവിടെ വരെ

Last Updated:

Madhuraraja review first day first half | പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുരരാജ തിയേറ്ററിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#മീര മനു
advertisement

'തുരുത്തിന്റെ ആത്മാവ്' എഴുതുന്ന നോവലിസ്റ്റ് എഴുത്തച്ഛൻ ഏലിയാസ് മനോഹരൻ. എടുത്തു ചാട്ടക്കാരിയായ വാസന്തി. അനുജത്തി മീനാക്ഷി. മാധവൻ മാഷ്. ദുഷ്ടനായ നടേശൻ മൊതലാളി. കൃഷ്ണൻ മാമൻ. മൊതലാളി ഒഴികെ ഉള്ളവർക്ക് ഒരു സ്കൂളിന്റെ അടുത്തു പ്രവർത്തിക്കുന്ന ബാർ പൂട്ടിക്കണം. ഇതിനായുള്ള കൂട്ട ശ്രമങ്ങളും അതിന് തടയിടാനുള്ള എതിർ ചേരിയുടെ പ്രവർത്തനവും.

ഇനി ഇപ്പോൾ സീനിൽ പോക്കിരി രാജയായ മധുര രാജ വരണം. അണ്ണൻ ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയാൻ അസിസ്റ്റന്റ് ചിന്ന രാജ തുരുത്തിൽ ലാൻഡ് ചെയ്യുന്നു. ഫൈറ്റും റൊമാന്സും ഒക്കെ ചേർന്ന്  പാമ്പിൻതുരുത്തിലെ മനുഷ്യരും ജീവിതങ്ങളും.

advertisement

തെന്നിന്ത്യൻ മക്കൾ കഴകം പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും ആയ രാജ സീനിൽ അവതരിക്കുന്നു. രാജ മാണിക്യത്തിന് ശേഷം കോമഡി കൗണ്ടറുകൾ നിരത്തിയാണ് മമ്മൂട്ടിയുടെ രാജയുടെ വരവ്. അതുവരെ എഴുത്തച്ഛൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ഹാസ്യത്തിന്  രാജയുടെ വരവോടെ കൊഴുപ്പേറുന്നു. ആദ്യ പകുതിയിൽ സോംഗും ഡാൻസും ചേർത്ത് (സണ്ണി ലിയോണി അല്ല) നാടൻ ഫ്ലേവറിനു മിഴിവേകുന്നു.

ട്രിപ്പിൾ സ്ട്രോങ്ങ്‌ രാജയുടെ വരവോടു കൂടി സംഭവിക്കുന്ന ട്വിസ്റ്റുകൾ ആണ് ഇനി കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Madhuraraja review first half: ആദ്യ പകുതി ഇവിടെ വരെ