മകളുടെ കന്നി ചിത്രത്തിന് ഒരു ഫേസ്ബുക് കുറിപ്പ് വഴി ആശംസ അർപ്പിക്കുകയാണ് പ്രിയദർശൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. "മക്കളുടെ വിജയം എല്ലാ മാതാപിതാക്കൾക്കും അഭിമാനമാണ്. നിന്നെ ദുൽഖർ സൽമാനൊപ്പം മലയാള സിനിമയിൽ കാണുന്നതിൽ ഞാനും നിന്റെ അമ്മയും അഭിമാനിക്കും. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകൾ," പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ. സത്യൻ അതിക്കാടിന്റെ മകനാണ് സംവിധായകൻ അനൂപ് സത്യൻ.
2017 ലെ തെലുങ്ക് ചിത്രം 'ഹലോ'യിലൂടെയാണ് കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു മുൻപ് ഹിന്ദി ചിത്രം കൃഷ് 3യിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറും, 2016ൽ ഇരു മുഗനിൽ അസിസ്റ്റന്റ് ആർട് ഡയറക്റ്ററായും കല്യാണി പ്രവർത്തിച്ചിട്ടുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2019 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നിന്നെ സ്‌ക്രീനിൽ കാണുന്നതിൽ എനിക്കും നിന്റെ അമ്മയ്ക്കും അഭിമാനം; മകളുടെ ആദ്യ ചിത്രത്തിന് അഭിനന്ദനവുമായി പ്രിയദർശൻ