TRENDING:

പ്രണയത്തിലലിഞ്ഞ് ലൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Last Updated:

പ്രണയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ലൂക്കയിൽ സോളോ ഹീറോ വേഷത്തിലാണ് ടൊവിനോ തോമസ് വരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയം നിറച്ച് ടൊവിനോയുടെ 'ലൂക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിൽ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
advertisement

പ്രണയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ലൂക്കയിൽ സോളോ ഹീറോ വേഷത്തിലാണ് ടൊവിനോ തോമസ് വരുന്നത്. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

advertisement

ടൊവിനോ അഭിനയിച്ച മൂന്നു ചിത്രങ്ങളാണ് ഇപ്പോൾ തിയറ്ററിൽ ഓടുന്നത്. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ എന്നിവയാണ് ഈ ചിത്രങ്ങൾ.

ജൂൺ 28ന് ലൂക്ക തീയറ്ററുകളിലെത്തും.

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയത്തിലലിഞ്ഞ് ലൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്