സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്.
പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്ന് സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. സംവിധാനം രത്‌നകുമാർ. സിനിമാ രംഗത്തു അമല മറ്റൊരു റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഒരു നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അമലയെ കാണാം. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്.
advertisement