പഠനം ഉപേക്ഷിച്ചതിൽ പകുതിയോളം പേരും ജനറല്‍ വിഭാഗത്തില്‍ നിന്നുമാണ്. അണ്ടര്‍ ഗ്രാജുവേറ്റുകളും പോസ്റ്റുഗ്രാജുവേറ്റുകളുമാണ് പഠനം ഉപേക്ഷിച്ചു പോകുന്നതില്‍ കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1290 പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും 1171 പേര്‍ പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഡല്‍ഹിയില്‍ നിന്നും 782 പേരും ഖൊരഗ്പൂരില്‍ നിന്നും 622 പേരും ബോംബെയില്‍ 263 പേരും കാണ്‍പൂരില്‍ 190 പേരും മദ്രാസില്‍ നിന്നും 128 പേരും പുറത്തു പോയി.
advertisement
വര്‍ഷംതോറും 9000 കുട്ടികളെ അണ്ടര്‍ഗ്രാജ്വേറ്റ് വിഭാഗത്തിലും 8000 പേരെ പോസ്റ്റുഗ്രാജുവേറ്റ് വിഭാഗത്തിലും പ്രവേശനം നല്‍കാറുണ്ട്. മാനസിക സമ്മര്‍ദം അടക്കമുള്ള കാരണങ്ങളാലാണ് കൊഴിഞ്ഞുപോക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പോസ്റ്റു ഗ്രാജ്വേറ്റ് വിഭാഗത്തിലെ കൊഴിഞ്ഞുപോക്കിന് കാരണം ജോലി കിട്ടുന്നതും. ബി ടെക് ലെവലിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കാന്‍ കാരണം പഠന സമ്മര്‍ദ്ദവുമാണ്. ഹിന്ദി മീഡിയത്തില്‍ നിന്നും വരുന്ന പലര്‍ക്കും പൊരുത്തപ്പെടാന്‍ പാടാകുന്നു.
ജനറല്‍ വിഭാഗത്തില്‍ പെടുന്ന പഠനം ഉപേക്ഷിക്കുവരുടെ കണക്കുകള്‍ക്ക് ഏകദേശം അടുത്താണ് സംവരണ വിഭാഗത്തില്‍ പെടുന്ന പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും. പഴയ ഐഐടികളില്‍ നില നില്‍ക്കുന്ന ജാതി വിവേചനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഐടികളില പഠിക്കാന്‍ വരുന്ന സംവരണ വിഭാഗത്തില്‍ പെടുന്ന കുട്ടികളില പലരും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുമല്ല വരുന്നത്. ഈ മാറ്റം ഉറപ്പുവരുത്താന്‍ സ്ഥാപനം തയ്യാറാകുന്നുമില്ല. ഈ ഭാഷാ പ്രശ്‌നം സംവരണ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.