ഓന്തുകൾക്ക് അത് നിൽക്കുന്ന പ്രതലത്തിനോ ചുറ്റുപാടിനോ അനുസരിച്ച് നിറം മാറുവാനുള്ള കഴിവുണ്ട്. നിറം മാറ്റത്തിലൂടെ ശത്രുക്കളെ കബളിപ്പിച്ച് എളുപ്പത്തിൽ രക്ഷപ്പെടാൻ ഇവർക്ക് കഴിയും. ചുറ്റുപാടിന് അനുസരിച്ച് നിറം മാറാനുള്ള കഴിവാണ് പലപ്പോഴും ഇവരുടെ ജീവൻ രക്ഷിക്കുന്നത്. ബ്രൗൺ നിറത്തിലും കറുത്ത നിറത്തിലുമുള്ള ചെറിയ ഓന്തുകൾ അവർ ജീവിക്കുന്ന മരത്തിന്റെ ഇലയുടെ നിറത്തിന് അനുസരിച്ച് മാറും, അതുകൊണ്ടുതന്നെ ശത്രുക്കൾക്ക് ഇവരെ തിരിച്ചറിയുക പ്രയാസമാകും.
Also Read- 'അച്ഛന്റെ പേരിലെ മേനോന്‍ ചേര്‍ക്കാന്‍ ഉപദേശിച്ചത് അംഗീകരിച്ചതിൽ ഖേദിക്കുന്നു'; ഒടിയൻ ശ്രീകുമാർ
advertisement
ഓന്തുകളുടെ രണ്ട് വിരലുകൾ മുന്നിലേയ്ക്കും രണ്ടെണ്ണം പിന്നിലേയ്ക്കും തിരിഞ്ഞാണിരിക്കുന്നത്. ഇവയുടെ കണ്ണുകൾ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാനുമാകും. ദൃശ്യമാകുന്ന വസ്തുക്കളുടെ അകലം മനസ്സിലാക്കാനുള്ള കഴിവും കണ്ണുകൾക്കുണ്ട്. നാക്കുകൾ നീളമുള്ളതും വേഗത്തിൽ പുറത്തേയ്ക്കുനീട്ടി ഇരയെപ്പിടിക്കാൻ സാധിക്കുന്നതുമാണ്. പലയിനം ഓന്തുകൾക്കും ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാലുണ്ട്. വിഷമുള്ള ഉരഗങ്ങളാണെന്ന് തോന്നുന്നവിധത്തിൽ നിറം മാറാനും ഇവക്ക് കഴിയും. മാത്രമല്ല, ചില ഇനം ഓന്തുകൾക്ക് പാറയുടെ നിറം സ്വീകരിക്കാനും കഴിവുണ്ട്.
Also Read- വിക്കീപീഡിയ ശരിയല്ല; അനിൽ രാധാകൃഷ്ണൻ മേനോൻ എന്റെ അച്ഛനല്ല; നടൻ രജിത് മേനോൻ