സ്കൂൾ കലോത്സവത്തിനൊരുങ്ങുന്ന ആശാ ശരത്ത്; ഭക്ഷണം വാരി കൊടുത്ത് മകൾ പങ്കു
- Published by:Vishnupriya S
- news18-malayalam
Last Updated:
'സാധാരണ ഞാൻ അവൾക്കാ കൊടുക്കാറ്, ഇത്തവണ അവൾ എനിക്കാ തരുന്നത്'
advertisement
1/7

സ്കൂൾ കലോത്സവ വേദിയിൽ നൃത്തതിനായി ഒരുങ്ങുന്ന അമ്മയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന മകൾ. വേറാരുമല്ല, നടി ആശാ ശരത്തും മകൾ ഉത്തരാ ശരത്തും.
advertisement
2/7
ആശ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'സാധാരണ ഞാൻ അവൾക്കാ കൊടുക്കാറ്. ഇത്തവണ അവൾ എനിക്കാ തരുന്നത്' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
advertisement
3/7
'സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്', ആശ പറഞ്ഞു.
advertisement
4/7
'ഇത് എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു', എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
advertisement
5/7
കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടനദിവസം ആയിരുന്നു ആശാ ശരത്തും ടീമും കാഴ്ച്ചവച്ച നൃത്തം അരങ്ങേറിയത്. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 55 വിദ്യാർഥികളും ആശയ്ക്കൊപ്പം ചുവടുവച്ചു.
advertisement
6/7
കഴിഞ്ഞ വർഷം കോഴിക്കോടു നടന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിൽ വിശിഷ്ടാതിഥിയായി എത്തിയ ആശ ഒരു വാക്കു നൽകിയിരുന്നു. അടുത്ത തവണ കലോത്സവ വേദിയിൽ നൃത്തം ചെയ്യുമെന്ന്. ഈ വാക്കും താരം പാലിച്ചു.
advertisement
7/7
കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കാനാണ് ഇത്തവണ കലോത്സവ വേദിയിലെത്തിയതെന്ന് ആശ ശരത്ത് പറഞ്ഞു. മത്സരമായല്ല, ഒരു ഉത്സവമായി വേണം കലോത്സവത്തെ കാണാൻ. പുതിയ കുട്ടികളോടൊപ്പം നൃത്തം അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആശ ശരത്ത് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്കൂൾ കലോത്സവത്തിനൊരുങ്ങുന്ന ആശാ ശരത്ത്; ഭക്ഷണം വാരി കൊടുത്ത് മകൾ പങ്കു