TRENDING:

ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കിൽ തകർത്തേനെ; ഫോട്ടോയ്ക്ക് മോശം കമന്‍റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ആര്യ

Last Updated:
പരമ്പരാഗത കേരള ശൈലിയില്‍ കസവ് സാരിയുടുത്ത് തുളസി കതിര്‍ചൂടി കാശുമാല അണിഞ്ഞെത്തിയ തനി മലയാളി മങ്ക ലുക്കിലുള്ള ചിത്രങ്ങളിലാണ് മോശം കമന്‌‍റുകള്‍ വന്നത്
advertisement
1/9
ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കിൽ തകർത്തേനെ; ഫോട്ടോയ്ക്ക് മോശം കമന്‍റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ആര്യ
ടെലിവിഷന്‍ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും കുടുംബ പ്രേക്ഷകര്‍ത്ത് സുപരിചിതയാണ് നടി ആര്യാ ബാബു. രമേശ് പിഷാരടിക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാക്കിയത്.
advertisement
2/9
ടിവി ഷോകളില്‍ അവതാരകയായി തിളങ്ങിയതിന് പിന്നാലെ സിനിമയില്‍ ആര്യയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2ല്‍ മത്സരാര്‍ത്ഥിയായതോടെ സമൂഹമാധ്യമങ്ങളിലും നടി സജീവമായി
advertisement
3/9
ഇന്‍സ്റ്റഗ്രാമില്‍ 1 മില്യണ്‍ ഫോളോവേഴ്സുള്ള ആര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലതും മുന്‍പേ വൈറലായിരുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം നാടന്‍ വേഷത്തിലും തിളങ്ങിയിരുന്ന ആര്യ ഓണത്തിന് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചാ വിഷയം
advertisement
4/9
സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന ആര്യയെ ഇത്തവണയും ഇക്കൂട്ടര്‍ വെറുതെ വിട്ടില്ല.
advertisement
5/9
പരമ്പരാഗത കേരള ശൈലിയില്‍ കസവ് സാരിയുടുത്ത് തുളസി കതിര്‍ചൂടി കാശുമാല അണിഞ്ഞെത്തിയ തനി മലയാളി മങ്ക ലുക്കിലുള്ള ചിത്രങ്ങളിലാണ് മോശം കമന്‌‍റുകള്‍ വന്നത്
advertisement
6/9
ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ കമന്‍റിട്ടയാള്‍ക്ക് തക്കതായ മറുപടി നല്‍കാനും ആര്യ മടികാണിച്ചില്ല.
advertisement
7/9
ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സ് ആണെന്നായിരുന്നു ആര്യയുടെ കമന്റ്. 
advertisement
8/9
ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോട് ഉപമിച്ച് രംഗത്തെത്തി.ഇന്നത്തെ കാലത്ത് മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്. ആശംസകളല്ല, വൃത്തികേട് എന്നായിരുന്നു ഇയാളു കമന്‍റ്.
advertisement
9/9
ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ഈ കമന്‍റിന് ആര്യയുടെ മറുപടി.
മലയാളം വാർത്തകൾ/Photogallery/Buzz/
ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കിൽ തകർത്തേനെ; ഫോട്ടോയ്ക്ക് മോശം കമന്‍റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ആര്യ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories