Parvathy Thiruvothu| പാർവ്വതി തിരുവോത്തിന് പുതിയ പേരിട്ട് ആരാധകർ; വൈറൽ
- Published by:ASHLI
- news18-malayalam
Last Updated:
പാർവ്വതി തിരുവോത്തും താരത്തിന്റെ നിലപാടുകളുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിലുള്ള താരത്തിന്റെ ഇടപെടലുകളും ഈ വേളയിൽ ചർച്ചയാവുകയാണ്.
advertisement
1/7

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഓരോ ദിവസവും സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നു വരികയാണ്.
advertisement
2/7
എന്നാൽ അതിനൊപ്പം ചർച്ചയാവുന്നത് നടി പാർവ്വതി തിരുവോത്തും (Parvathy Thiruvothu) താരത്തിന്റെ നിലപാടുകളുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിലുള്ള താരത്തിന്റെ ഇടപെടലുകളും ഈ വേളയിൽ ചർച്ചയാവുകയാണ്.
advertisement
3/7
"പാർവ്വതി തിരുവോത്തിൻ്റെ (Parvathy Thiruvothu) അതേ കാലഘട്ടത്തിൽ ജീവിക്കാനായത് വലിയ ബഹുമതിയായി" കാണുന്നു എന്നാണ് മാലാ പാർവ്വതി പറഞ്ഞത്. ഇപ്പോഴിതാ ആരാധകർ താരത്തിന് പുതിയ പേര് നൽകിയിരിക്കുകയാണ്.
advertisement
4/7
പാർവ്വതി പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് താഴെയാണ് പുതിയ പേര് എത്തിയിരിക്കുന്നത്. ഇനി മുതൽ പാർവ്വതി(Parvathy Thiruvothu) അല്ല 'പവര്‍ തീ' എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
advertisement
5/7
Look what you made us do... എന്നാണ് പാർവ്വതി തന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിലെ പല പ്രമുഖരും വെട്ടിലായിരിക്കുകയാണ്.
advertisement
6/7
സംവിധായകൻ രഞ്ജിത്ത് (Renjith) ചലച്ചിത്ര അക്കാദമി (Kerala State Chalachitra Academy) ചെയർമാൻ സ്ഥാനം ഞായറാഴ്ച്ച രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലായിരുന്നു രാജി.
advertisement
7/7
രഞ്ജിത്തിനെതിരെ ഓഗസ്റ്റ് 26ന് ബംഗാളി നടി ശ്രീലേഖ മിത്ര (Sreelekha Mitra) പോലീസിൽ പരാതി നൽകി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്ന് കാണിച്ചാണ് ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu| പാർവ്വതി തിരുവോത്തിന് പുതിയ പേരിട്ട് ആരാധകർ; വൈറൽ