TRENDING:

Samvrutha Sunil | സംവൃതയുടെ ആദ്യ ചിത്രം 'രസികൻ' അല്ല; അത് 1998ൽ റിലീസ് ചെയ്ത സിനിമ

Last Updated:
സംവൃതയുടെ ആദ്യ ചിത്രത്തിൽ മോഹൻലാൽ. സിനിമ ഇറങ്ങിയത് 1998ൽ
advertisement
1/7
Samvrutha Sunil | സംവൃതയുടെ ആദ്യ ചിത്രം 'രസികൻ' അല്ല; അത് 1998ൽ റിലീസ് ചെയ്ത സിനിമ
2004ൽ നാടൻ ലുക്കും നീളൻ തലമുടിയുമുള്ള ഒരു ശാലീന സുന്ദരിയെ മലയാള സിനിമയ്ക്ക് ലഭിച്ചു. നടൻ ദിലീപിന്റെ നായികയായി തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി... എന്ന ഗാനരംഗത്തിലൂടെ ആ നായിക പതിയെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറി. സംവൃത സുനിൽ ആദ്യമായി നായികാവേഷം ചെയ്ത് ബിഗ് സ്‌ക്രീനിൽ എത്തിയ ചിത്രമായിരുന്നു ഇത്. എന്നാൽ ഇതല്ല സംവൃതയുടെ ആദ്യ ചിത്രം
advertisement
2/7
ഒരു അഭിമുഖത്തിൽ സംവൃത തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ആദ്യ ചിത്രത്തിൽ ദിലീപ് അല്ല, സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് നായകനായത്. തീർത്തും അവിചാരിതമായാണ് സംവൃത ഈ സിനിമയുടെ ഭാഗമായത്. സിനിമ ഇറങ്ങിയത് 1998 ലും (തുടർന്ന് വായിക്കുക)
advertisement
3/7
തറവാട്ടിൽ സിനിമാ ചിത്രീകരണം കാണാനുള്ള കൗതുകത്തിൽ സ്കൂൾ വിദ്യാർത്ഥിനിയായ സംവൃതയും ബന്ധുക്കളായ മറ്റു കുട്ടികളും എത്തിയിരുന്നു. പെട്ടെന്നാണ് സംവിധായകൻ കമൽ, കുട്ടികളെല്ലാം ഒരു രംഗത്തിൽ വന്നുനിൽക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ സംവൃതയും സ്‌ക്രീനിൽ മുഖം കാണുന്നവിധം പ്രത്യക്ഷപ്പെട്ടു
advertisement
4/7
മോഹൻലാലും നന്ദിനിയും ചേർന്നുള്ള ക്ലൈമാക്സ് രംഗത്തിലാണ് സംവൃതയ്ക്കും കൂട്ടർക്കും നറുക്കു വീണത്. ഈ രംഗത്തിൽ നന്ദിനിയുടെ പിന്നിൽ നിൽക്കുന്ന കുട്ടികളിൽ സംവൃതയുടെ മുഖം തെളിഞ്ഞു കാണാം
advertisement
5/7
1998ൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത 'അയാൾ കഥയെഴുതുകയാണ്' എന്ന കമൽ ചിത്രമാണ് സംവൃതയുടെ മുഖം ആദ്യമായി വെള്ളിത്തിരയിൽ കാണിച്ചത്
advertisement
6/7
എന്നാൽ സിനിമയുടെ വിക്കിപീഡിയ പേജ് സംവൃതയ്ക്ക് ക്രെഡിറ്റ് നൽകിയിട്ടുണ്ട്. അതിഥി വേഷം എന്നാണ് സംവൃതയുടെ പേരിനു നേരെ നൽകിയിട്ടുള്ളത്
advertisement
7/7
വിവാഹശേഷം വിദേശവാസം ആരംഭിച്ച സംവൃത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലൂടെ അഭിനയരംഗത്ത് മടങ്ങിവന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Samvrutha Sunil | സംവൃതയുടെ ആദ്യ ചിത്രം 'രസികൻ' അല്ല; അത് 1998ൽ റിലീസ് ചെയ്ത സിനിമ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories