അഭിനയിച്ചാലും ഇല്ലെങ്കിലും ശരി; കുഞ്ഞാറ്റ ചിലപ്പോൾ അടിച്ചൊതുക്കി പൂട്ടിയെന്നു വരും
- Published by:meera_57
- news18-malayalam
Last Updated:
ഉർവശിയുടെ മകൾ കുഞ്ഞാറ്റ പരീക്ഷണവുമായി പുതിയ മേഖലയിൽ. ചിലപ്പോൾ അടിച്ച് മൂലയിൽ ഇട്ടുകളയും
advertisement
1/6

നടി ഉർവശിയുടെ (Urvashi) മകൾ കുഞ്ഞാറ്റ (Kunjatta) സിനിമയിൽ വന്നു കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. പലപ്പോഴായി ചോദ്യങ്ങളുമുണ്ടായി. അഭിനയ പാരമ്പര്യം ചോർന്നു പോകരുത് എന്നാഗ്രഹിക്കുന്ന ആൾക്കാരാകും ഈ ചോദ്യവുമായി കുഞ്ഞാറ്റയെ സമീപിക്കുക. ഉർവശിയുമായി മുഖസാദൃശ്യമുള്ള കുഞ്ഞാറ്റ, വളരെ മോഡേൺ ലുക്കിൽ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബത്തിനൊപ്പവും കൂട്ടുകാർക്കൊപ്പവും തന്റെ സമയം ഒരുപോലെ ചിലവിടുന്ന കുട്ടിയാണ് കുഞ്ഞാറ്റ. സിനിമയ്ക്കകത്തും പുറത്തും കുഞ്ഞാറ്റയ്ക്ക് കൂട്ടുകാരുണ്ട്. ഇടയ്ക്കിടെ ഇവർക്കൊപ്പം ഒഴിവുവേളയിൽ ഒത്തുകൂടാനും കുഞ്ഞാറ്റ ശ്രദ്ധിക്കാറുണ്ട്
advertisement
2/6
നടൻ ദിലീപിന്റെ പുത്രി മീനാക്ഷി ദിലീപ് കുഞ്ഞാറ്റയുടെ കൂട്ടുകാരിൽ ഒരാളാണ്. ഒരിക്കൽ മീനൂട്ടിയുടെ ഒപ്പം കഫെയിൽ സമയം ചിലവഴിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ഇവർ തമ്മിലെ സൗഹൃദം എത്രയെന്ന് മറ്റുള്ളവർക്കും മനസിലായത്. അതുവരെയും കുഞ്ഞാറ്റയും മീനാക്ഷിയും എവിടെയും ഒന്നിച്ചു വരികയോ, കൂടെ ഇരിക്കുകയോ ചെയ്തതായി വിവരമുണ്ടായിരുന്നില്ല. കുഞ്ഞാറ്റയോടെന്ന പോലെ സിനിമയിലേക്കില്ലേ എന്ന ചോദ്യം ഒരുപാട് കേട്ട താരപുത്രിയാണ് മീനാക്ഷി ദിലീപും (തുടർന്ന് വായിക്കുക)
advertisement
3/6
എന്നാൽ രണ്ടുപേരും ഒരു പ്രത്യേക മേഖലയിൽ ഒരുപോലെ കഴിവ് തെളിയിച്ചു വരികയാണ്. മോഡലിംഗിൽ. കുഞ്ഞാറ്റയും മീനാക്ഷിയും ഫാഷൻ ലോകത്തെ മോഡലുകളാണ്. കാവ്യാ മാധവന്റെ ബ്രാൻഡ് ആയ ലക്ഷ്യയുടെ വസ്ത്രങ്ങളാണ് മീനാക്ഷി മോഡലിംഗിലൂടെ അവതരിപ്പിക്കുക. ചെറുതും വലുതുമായ ഏതാനും ബ്രാൻഡുകളുടെ മോഡലാണ് കുഞ്ഞാറ്റ. ഈ ചിത്രങ്ങൾ കൂടെക്കൂടെ കുഞ്ഞാറ്റയുടെ പേജിൽ കാണാൻ സാധിക്കും. വസ്ത്രമായാലും ആഭരണമായാലും കുഞ്ഞാറ്റ മോഡലിംഗ് ചെയ്തു കൊടുക്കാറുണ്ട്. എന്നാൽ, മറ്റൊരു മേഖലയിലും കുഞ്ഞാറ്റ കൈവച്ച കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?
advertisement
4/6
അതായതുത്തമാ, എന്നും കരുതി കുഞ്ഞാറ്റയോട് ഒരു പാവം കുട്ടിയല്ലേ, ഒന്ന് മെക്കിട്ടു കേറിക്കളയാം എന്നൊന്നും കരുതി കയറി ചെന്നേക്കരുത്. അടിച്ചൊതുക്കി മൂലയ്ക്കിട്ടു കളയും. നൃത്തം, മോഡലിംഗ് ഒക്കെയാണ് താരപുത്രിമാരുടെ ഇഷ്‌ടമണ്ഡലം, അതുമല്ലെങ്കിൽ അവർ ഉന്നത പഠനം നടത്തി ആ വഴി പോകും തുടങ്ങിയ ധാരണകൾക്ക് വിപരീതമാണ് കുഞ്ഞാറ്റ. താരപുത്രിയുടെ പുതിയ താൽപ്പര്യം എന്തെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സിനിമയുമായോ, അഭിനയവുമായോ എന്തിനേറെ പറയുന്നു, കലയുമായോ യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്താണ് കുഞ്ഞാറ്റയുള്ളത്
advertisement
5/6
ഒരു കോച്ചിന്റെ കീഴിൽ കിക്ക് ബോക്സിങ് പഠിക്കുകയാണ് കുഞ്ഞാറ്റ. താൻ തുടക്കക്കാരിയാണ് എന്നും കുഞ്ഞാറ്റ ക്യാപ്‌ഷനിലൂടെ സൂചന നൽകുന്നു. വളരെ ചെറിയ സ്റ്റെപ്പുകളിലൂടെ കുഞ്ഞാറ്റ ഈ പ്രതിരോധ മേഖലയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചെറു വീഡിയോ രൂപത്തിൽ കുഞ്ഞാറ്റ കിക്ക്‌ബോക്സിങ് ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത് പ്രേക്ഷകർക്കും ആരാധകർക്കും കാണാം. ഇരുകൈകളിലും ബോക്സിങ് ഗ്ലവ്സ് ധരിച്ച് കോച്ചിന്റെ കൂടെ അടിതടകൾ പഠിക്കുകയാണ് കുഞ്ഞാറ്റ
advertisement
6/6
കുഞ്ഞാറ്റയുടെ കുടുംബാംഗങ്ങൾ പലരും സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ഉണ്ട്. ഏറ്റവും ഒടുവിൽ ജോയിൻ ചെയ്തത് അമ്മ ഉർവശിയാണ്. പോയവർഷം മെയ് മാസത്തിലായിരുന്നു ഉർവശിയുടെ ഇൻസ്റ്റഗ്രാം പ്രവേശം. ഉർവശിയുടെ പേജിലും കുഞ്ഞാറ്റയെ ഇടയ്ക്കിടെ കാണാം. ഒരിക്കൽ അമ്മ അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ കുഞ്ഞാറ്റയും അനുജൻ ഇഷാൻ പ്രജാപതിയും സന്ദർശകരായി എത്തിയിരുന്നു. ഉർവശിയുടെ ചില സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലും കുഞ്ഞാറ്റ അടുത്തിടെയായി പങ്കെടുക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
അഭിനയിച്ചാലും ഇല്ലെങ്കിലും ശരി; കുഞ്ഞാറ്റ ചിലപ്പോൾ അടിച്ചൊതുക്കി പൂട്ടിയെന്നു വരും