TRENDING:

വിവാഹമോചനത്തിന് പ്രധാന കാരണം ഞാൻ മാത്രം; പ്രേക്ഷകർക്ക് മുൻപിൽ വിങ്ങിപ്പൊട്ടി ആര്യ

Last Updated:
Arya Babu opens up about the ups and downs in her life in Bigg Boss reality show | 18 വയസ്സ് തികഞ്ഞപ്പോഴായിരുന്നു ആര്യയുടെ വിവാഹം. പ്രേക്ഷകർക്ക് മുന്നിൽ ജീവിത പുസ്തകം തുറന്ന് 'ബഡായ്' ആര്യ എന്ന ആര്യ ബാബു
advertisement
1/7
വിവാഹമോചനത്തിന് പ്രധാന കാരണം ഞാൻ മാത്രം; പ്രേക്ഷകർക്ക് മുൻപിൽ വിങ്ങിപ്പൊട്ടി ആര്യ
ബഡായ് ആര്യ എന്ന് പറയുമ്പോൾ തന്നെ മനസ്സിലെത്തുന്നത് ഒരു പുഞ്ചിരിയോട് കൂടിയ ആ മുഖമാണ്. ബഡായ് ബംഗ്ളാവ് എന്ന ഷോയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ അനേകരും അഭിനേത്രിയുമാണ് ആര്യ. എന്നാൽ ജീവിതത്തിൽ ആര്യ കടന്നു പോയത് കനൽ വഴികളിലൂടെ. നിലവിൽ ബിഗ് ബോസ് മത്സരാർത്ഥിയായ ആര്യ, അല്ലെങ്കിൽ തന്നെ തുറന്ന പുസ്തകമായ തന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും തുറന്നു പിടിച്ചു
advertisement
2/7
എട്ടു വർഷം നീണ്ട ദാമ്പത്യം അവസാനിച്ചതിന്റെ കാരണം പറയുമ്പോൾ, അതിന്റെ 85 ശതമാനവും തന്റെ കുറ്റം കൊണ്ടാണെന്നുള്ള ഏറ്റുപറച്ചിലാണ് ആര്യ നടത്തിയത്
advertisement
3/7
സ്കൂൾ പഠനത്തിനിടെ സ്നേഹബന്ധത്തിലായ രോഹിത്തുമായി 18 വയസ്സ് തികഞ്ഞപ്പോഴായിരുന്നു ആര്യയുടെ വിവാഹം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തങ്ങൾ ഇരുവരും വീട്ടുകാരോട് ഇക്കാര്യം തുറന്നു പറയുകയും അവർ സമ്മതം മൂളുകയും ചെയ്തിരുന്നു
advertisement
4/7
വിവാഹ ശേഷം തന്റേതായ നിലയിൽ സമ്പാദിക്കണം എന്ന് ആര്യ തീരുമാനമെടുത്തു. ജോലിയിലേക്ക് പുതുതായി പ്രവേശിച്ചിരുന്ന ഭർത്താവിനും കുടുംബത്തിനും അതൊരു ആശ്വാസം ആവും എന്ന നിലയ്ക്കായിരുന്നു തീരുമാനം. അക്കാലത്ത് സാമ്പത്തിക ഭദ്രത എന്തുകൊണ്ടും ആര്യയ്ക്ക് പ്രധാനമായിരുന്നു
advertisement
5/7
അങ്ങനെ മോഡലിംഗ് രംഗത്തേക്ക് എത്തിപ്പെട്ടു. മൂന്നു വർഷം കഴിഞ്ഞപ്പോൾ മകൾ റോയ ജനിച്ചു
advertisement
6/7
ഒടുവിൽ എട്ടു വർഷം നീണ്ട ദാമ്പത്യം ഉപേക്ഷിക്കുമ്പോൾ മകളുടെ നല്ല ഭാവിയാണ് തങ്ങൾ രണ്ടു പേരും മുന്നിൽകണ്ടതെന്ന് പറയുമ്പോഴും ആര്യ വിതുമ്പുകയായിരുന്നു
advertisement
7/7
ഒരു മുറിയിൽ അഭിപ്രായ വ്യത്യാസത്തോടെ കഴിയുന്ന അച്ഛനമ്മമാരെ കണ്ടു വളരുന്നതിലും നല്ലത് രണ്ടിടത്തായി ജീവിക്കുന്ന മാതാപിതാക്കളെ മകൾ കാണട്ടെ എന്നാണ് താൻ ചിന്തിച്ചതെന്ന് ആര്യ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Film/
വിവാഹമോചനത്തിന് പ്രധാന കാരണം ഞാൻ മാത്രം; പ്രേക്ഷകർക്ക് മുൻപിൽ വിങ്ങിപ്പൊട്ടി ആര്യ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories